Posted By ashly Posted On

ഫ്ലാറ്റില്‍ എംഡിഎംഎ; യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

You Tuber MDMA Arrest കൊച്ചി: ഫ്ലാറ്റില്‍നിന്ന് എം.ഡി.എം.എ.യുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ് ഇരുവരും പിടിയിലായത്. റിൻസിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവർക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT നാട്ടിൽത്തന്നെയുള്ള ഒരാളിൽനിന്ന് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരും ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച് വരികയാണ്. ലഹരിമരുന്ന് കൈവശം വെച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *