
കുവൈത്തില്‍ എത്തിയത് നാലുമാസം മുന്‍പ്, ഭക്ഷണവും വെള്ളവും ഇല്ല, ദുരിത ജീവിതത്തിനൊടുവില്‍ മലയാളി യുവതിക്ക് മോചനം
Malayali Woman Stranded in Kuwait നെടുങ്കണ്ടം: കുവൈത്തിൽ കുടുങ്ങിയ മലയാളി യുവതിയ്ക്ക് മോചനം. സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നൽകിയ പരാതിയാണു മോചനത്തിനിടയാക്കിയത്. രാമക്കൽമേട് പടിഞ്ഞാറ്റേതിൽ ജാസ്മിൻ മീരാൻ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നലെ നെടുങ്കണ്ടത്തെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലാണ് മോചനം സാധ്യമായത്. നാല് മാസം മുൻപാണ് കണ്ണൂർ സ്വദേശിയായ ഏജന്‍റ് വഴി ജാസ്മിന്‍ കുവൈത്തിലെത്തിയത്. കൃത്യമായി ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ ദുരിതത്തിലായിരുന്നു ജാസ്മിന്‍ കഴിഞ്ഞിരുന്നത്. ജൂൺ 15ന്, സുഹ്യത്തായ നെടുങ്കണ്ടം സ്വദേശി ലിഷ ജോസഫിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. തുടർന്ന്, ലിഷയാണു സുരേഷ് ഗോപിയുടെ ശ്രദ്ധയിലേക്കു ജാസ്മിന്റെ വിഷയം കൊണ്ടുവന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)