
അറ്റകുറ്റപ്പണികള്‍ക്കായി കുവൈത്തിലെ പ്രധാന റോഡ് അടച്ചു
Road Closure Kuwait കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികള്‍ക്കായി പ്രധാന റോഡ് അടച്ചു. സാൽമിയ മേഖലയിലെ അൽ-മുഗീറ ബിൻ ഷുഅബ സ്ട്രീറ്റിൽ നിന്ന് ജഹ്‌റയിലേക്കുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലേക്ക് (അഞ്ചാം റിംഗ് റോഡ്) നയിക്കുന്ന എക്സിറ്റ് താത്ക്കാലികമായി അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അടച്ചിടൽ ജൂലൈ 10 വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 14 തിങ്കളാഴ്ച പുലർച്ചെ വരെ അടച്ചിടൽ തുടരും. മോട്ടോർ വാഹന ഉടമകൾക്ക് ഇനിപ്പറയുന്ന ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു: ഫിഫ്ത്ത് റിംഗ് റോഡിലേക്കുള്ള ബിദ റൗണ്ട്എബൗട്ട് (ജഹ്‌റയിലേക്ക്),
ഖത്തർ സ്ട്രീറ്റ് എക്സിറ്റ് ഫിഫ്ത്ത് റിംഗ് റോഡിലേക്ക്, താഖിഫ് സ്ട്രീറ്റ് എക്സിറ്റ്, ഇസ്സ അൽ-ഖത്താമി സ്ട്രീറ്റ് എക്സിറ്റ്. എല്ലാ ഡ്രൈവർമാർക്കും സഹകരണത്തിന് വകുപ്പ് നന്ദി പ്രകടിപ്പിച്ചു. ഗതാഗത നിർദേശങ്ങൾ പാലിക്കാനും സുരക്ഷ ഉറപ്പാക്കാനും സുഗമമായ ഗതാഗതം നിലനിർത്താനും വഴിതിരിച്ചുവിടാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)