Malayali Woman Death Sharjah കൊല്ലം: ഷാര്‍ജ അല്‍ നഹ്ദയില് മലയാളി യുവതിയെയും ഒന്നര വയസുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചിക നോട്ട്ബുക്കിലെ ആറ് പേജുകളിലായി എഴുതിയ ആത്മഹത്യ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക തന്റെ കൈപ്പടയില്‍ എഴുതിയതെന്ന രീതിയില്‍ പ്രചരിക്കുന്ന കുറിപ്പ് വിപഞ്ചികയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഈ കത്ത് ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. നിതീഷിനും ഇയാളുടെ പിതാവിനും സഹോദരിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ കത്തില്‍ വിപഞ്ചിക എഴുതിയിട്ടുഉള്ളത്. സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും ഭര്‍ത്താവിന്റെ പിതാവ് അപമര്യാദയായി പെരുമാറിയെന്നും കത്തില്‍ പറയുന്നു. മരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും മകളുടെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ലെന്നും കൊലയാളികളെ വെറുതെ വിടരുതെന്നും കത്തില്‍ പറയുന്നുണ്ട്. പട്ടിയെ പോലെ തല്ലിയിട്ടുണ്ട്, ആഹാരം തരില്ല, നാട്ടില്‍ കൊണ്ടുപോകില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ഭര്‍ത്താവ് നിതീഷിനെതിരെ കത്തിലുള്ളത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ലൈംഗിക വൈകൃതമുള്ളയാളാണ് ഭര്‍ത്താവ് നിതീഷെന്നും വീഡിയോസ് കണ്ട് അതുപോലെ ബെഡിൽ വേണമെന്ന് ആവശ്യപ്പെടും. ഒരിക്കല്‍ ഭര്‍ത്താവ് വീട്ടില്‍ വെച്ച് വലിയ വഴക്കിനിടെ തറയില്‍ വീണ മുടിയും പൊടിയും എല്ലാം കൂടി ചേര്‍ന്ന ഷവര്‍മ്മ വായില്‍ കുത്തിയകയറ്റി. ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ പേരും പറഞ്ഞ് തന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു, ആ സ്ത്രീ (ഭര്‍ത്താവിന്റെ സഹോദരി ) തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഭര്‍ത്താവ് കുഞ്ഞിനെ പോലും നോക്കിയിട്ടില്ല. നിതീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ട്, ഒരു വര്‍ഷത്തിലേറെയായി തന്റെ ഒരു കാര്യങ്ങളും നോക്കിയിരുന്നില്ല, ഭക്ഷണം പോലും തന്നില്ല. കല്യാണം ആഢംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്ന് പറഞ്ഞ് കൊല്ലാക്കൊല ചെയ്തതൊക്കെ സഹിച്ചു, അച്ഛന് മോശമായി പെരുമാറിയിട്ടും ഭര്‍ത്താവ് പ്രതികരിച്ചില്ല, അച്ഛന് വേണ്ടി കൂടിയാണ് കല്യാണം കഴിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞതായും കത്തില്‍ എഴുതിയിട്ടുണ്ട്. തന്റെ മരണത്തില്‍ ഒന്നാം പ്രതി ഭര്‍ത്താവിന്റെ സഹോദരി നീതുവും ഭര്‍ത്താവ് നിതീഷും ആണെന്നും രണ്ടാം പ്രതി ഭര്‍ത്താവിന്റെ അച്ഛന് മോഹനന് ആണെന്നും കത്തില്‍ വിപഞ്ചിക എഴുതിയിട്ടുണ്ട്.
Home
GULF
ഭര്‍ത്താവിന്റെ പിതാവ് അപമര്യാദയായി പെരുമാറി, മരിക്കാന്‍ തനിക്ക് ആഗ്രഹമില്ല, മകളുടെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ല, പ്രവാസികളുടെ ഇടയില്‍ നോവായി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്
Related Posts
Blackmail സ്നാപ്ചാറ്റിലൂടെ സൗഹൃദം; യുഎഇയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പ്രവാസി യുവാവ്
Emirates Flight ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കമെന്ന് എമിറേറ്റ്സ്….
Public Insult സഹപ്രവർത്തകനെ പൊതുസ്ഥലത്ത് വെച്ച് അപമാനിച്ചു; യുവാവിന് 30,000 ദിർഹം പിഴ വിധിച്ച് യുഎഇ കോടതി