Money Fraud കുവൈത്ത് സിറ്റി: ഒട്ടക കച്ചവത്തിന്‍റെ പേരിൽ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് 2,400 ദിനാർ. സംഭവത്തിൽ രണ്ട് ബിദൂണുകൾക്കെതിരെ ജഹ്‌റ ക്രിമിനൽ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കബളിപ്പിക്കൽ, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങളിലാണ് കേസെടുത്തിരിക്കുന്നത്. 45 കാരനായ പ്രവാസി ജഹ്‌റ പോലീസിൽ നൽകിയ പരാതിയിൽ, തന്‍റെ പഴയ സുഹൃത്തുക്കളായിരുന്ന ബിദൂണുകൾക്ക് വ്യാപാര നിക്ഷേപത്തിനായി താൻ പണം നൽകിയെന്നും അത് പിന്നീട് തട്ടിയെടുക്കുകയായിരുന്നെന്നും ആരോപിച്ചു. ഒട്ടകങ്ങൾ വാങ്ങി വിറ്റ ശേഷം ലാഭവിഹിതം നൽകുമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു. ബാങ്ക് വഴി നാല് തവണയായി പണം കൈമാറിയതായി പരാതിയിൽ പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ആദ്യമായി 10 ദിനാർ, പിന്നീട് 390 ദിനാർ, പിന്നീട് രണ്ട് ഗഡുക്കളായി 1,000 ദിനാർ വീതം. തുക പൂർണമായി കൈപ്പറ്റിയ ശേഷം പ്രതികളെ കാണാതായി. സംരംഭം ആരംഭിക്കാൻ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇപ്പോൾ പോലീസ് പ്രതികളായ രണ്ട് ബിദൂണുകളെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
Home
KUWAIT
ഒട്ടകങ്ങളെ വാങ്ങി വിറ്റ ശേഷം ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം; കുവൈത്തില്‍ പ്രവാസിയിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍