Expat Arrest Airport പട്ടാമ്പി (പാലക്കാട്): സമൂഹമാധ്യമത്തിൽ രാഷ്ട്രീയ വിമർശന പോസ്റ്റ് പങ്കുവെച്ച പരാതിയിൽ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ പകപോക്കലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിളയൂരിലെ പ്രാദേശിക രാഷ്ട്രീയം ചർച്ച ചെയ്ത് പോസ്റ്റിട്ടെന്ന സിപിഎമ്മിന്റെ പരാതിയിലാണ് കെഎംസിസി പ്രവർത്തകനായ വിളയൂർ സ്വദേശി താഹ അബ്ദുൽ ലത്തീഫിനെ ഞായറാഴ്ച രാത്രി ഒന്‍പതിന് കരിപ്പൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് കൊപ്പം പോലീസിന് അറസ്റ്റുചെയ്തത്. സൗദിയിൽ ജോലിചെയ്യുന്ന ഇയാൾ രണ്ടുവർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു വരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു മാസം മുൻപാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. വിദേശത്തുള്ള താഹയെ തേടി നിരന്തരം പോലീസ് വീട്ടിൽചെന്ന് ശല്യംചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT രാഷ്ട്രീയ സമ്മർദത്തിൽ അമിത വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അറസ്റ്റിലായ താഹയെ കോടതിയിൽ ഹാജരാക്കുന്നതിൽ പോലീസ് ബോധപൂർവം താമസം വരുത്തിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച അർധരാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിച്ച താഹയെ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് കോടതിയിലേക്ക് കൊണ്ടുപോയത്. പട്ടാമ്പി മജിസ്ട്രേട്ട് ലീവ് ആയതിനാൽ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എയർപോർട്ടിൽ ഇറങ്ങിയപ്പോൾ എയർപോർട്ടിൽ നിൽക്കുകയായിരുന്ന ബന്ധുക്കളെ പോലും വിവരമറിയിക്കാതെയായിരുന്നു അറസ്റ്റ് ചെയ്തത്. നേരെ പോപൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ താഹയെ അർധരാത്രിയോടെ കൊപ്പം സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു. അതേസമയം, കോടതിയിൽ ഹാജരാക്കാതെ ബോധപൂർവം സമയം വൈകിപ്പിച്ചതിനെതിരെ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചതോടെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കാൻ തയാറായെതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
Home
kerala
രാഷ്ട്രീയ വിമര്‍ശനപോസ്റ്റിട്ടു; നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസിയെ വിമാനത്താവളത്തിൽ തടഞ്ഞ് അറസ്റ്റ്
Related Posts

kerala actor മലയാളികൾക്ക് ഏറെ സുപരിചതനായ പ്രിയപ്പെട്ട നടനും അവതാരകനുമായ രാജേഷ് കേശവ് അതീവ ഗുരുതരാവസ്ഥയിൽ?

Thrissur Lulu Mall തൃശൂരിലെ ലുലുമാൾ ഉയരാൻ വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ; തുറന്നു പറഞ്ഞ് എംഎ യൂസഫലി
