Posted By ashly Posted On

കുവൈത്ത് വിമാനത്താവള ടെർമിനൽ രണ്ട് പദ്ധതി പൂർത്തീകരണത്തിലേക്ക്

Kuwait Airport Terminal 2 കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവള ടെർമിനൽ 2 (T2) പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണെന്നും ഉടൻ തന്നെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് (GACA) പൂർണ പ്രവർത്തനത്തിനായി കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. പദ്ധതികൾ പൂര്‍ണമായും നിയന്ത്രിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് കരാറുകളിലെ എല്ലാ മേൽനോട്ട റോളുകളും കുവൈത്ത് സ്വദേശിവത്കരിച്ചിട്ടുണ്ടെന്ന് എടുത്തുകാണിച്ചു. മന്ത്രാലയത്തിന് നിരവധി പദ്ധതികൾ നടന്നുകൊണ്ടിരിക്കുന്നതും ആസൂത്രിതവുമായുണ്ടെന്നും അതിൽ ടെർമിനൽ 2 അതിന്റെ പ്രധാന വികസനങ്ങളിൽ ഉൾപ്പെടുന്നെന്നും പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും മന്ത്രാലയത്തിന്റെയും റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിന്റെയും ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ-സാലെ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT വിമാനത്താവള പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരണം ഉറപ്പാക്കുന്നതിന് ഉണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിലും മന്ത്രി നൂറ അൽ-മിഷാന്റെ സജീവ പങ്കാളിത്തത്തെ അൽ-സലേഹ് പ്രശംസിച്ചു. “ഏതൊരു പദ്ധതിയും നടപ്പിലാക്കുന്നതിന്റെ ഏറ്റവും വലിയ ഭാഗം തടസങ്ങൾ മറികടക്കുക എന്നതാണെന്ന്,” അദ്ദേഹം പറഞ്ഞു. ടെർമിനൽ നിലവിൽ പ്രവർത്തനക്ഷമമാണെന്നും അന്തിമ കൈമാറ്റ തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *