
അറബിയുടെ വേഷം ധരിച്ചെത്തി പോലീസാണന്ന് പറഞ്ഞു, കുവൈത്തിൽ സാധനങ്ങള്‍ വാങ്ങാന്‍ പ്രവാസി മലയാളിയ്ക്ക് കുത്തേറ്റു
Malayali Stabbed Kuwait കുവൈത്ത് സിറ്റി: സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെ മലയാളിയ്ക്ക് കുത്തേറ്റു. കുവൈത്തിലെ മംഗഫിലാണ് സംഭവം. കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നവഴിക്ക് അറബി വേഷം ധരിച്ച ഒരാൾ ബഷീറിനെ സമീപിക്കുകയും പോലീസ് ആണെന്ന് ആദ്യം പറയുകയും പിന്നീട് പേഴ്സും ഐഡിയും ആവശ്യപ്പെടുകയുമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT സംശയം തോന്നിയതിനെ തുടർന്ന്, ബഷീർ പേഴ്സും ഐഡിയും നൽകാൻ കൂട്ടാക്കിയില്ല. പിന്നാലെ, പിറകുവശത്തും തോളിലും കത്തി ഉപയോഗിച്ച് ബഷീറിനെ കുത്തിവീഴ്ത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു. ബഷീറിനെ ഉടൻ തന്നെ അദാൻ ഹോസ്പിറ്റലിലെത്തിച്ചു. മുറിവുകൾ ഗുരുതരമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments (0)