
ഉപയോഗിച്ച ടയറുകൾ പുതിയതായി വിറ്റു, വെയർഹൗസിനെതിരെ കടുത്ത നടപടിയുമായി കുവൈത്ത് മന്ത്രാലയം
Raid in Kuwait കുവൈത്ത് സിറ്റി: ഉപയോഗിച്ച ടയറുകള്‍ പുതിയതായി വിറ്റ വെയര്‍ഹൗസില്‍ റെയ്ഡ് നടത്തി വാണിജ്യ വ്യവസായ മന്ത്രാലയം. അനധികൃതമായി നവീകരിച്ച് പുതിയതായി വിൽക്കുകയായിരുന്ന ഒരു വെയർഹൗസിൽ നിന്ന് 1,900 ലധികം ഉപയോഗിച്ച ടയറുകളാണ് മന്ത്രാലയം പിടിച്ചെടുത്തത്. മന്ത്രാലയത്തിന്‍റെ അടിയന്തര പരിശോധനാ സംഘങ്ങൾ നടത്തിയ സമഗ്രമായ അന്വേഷണങ്ങൾക്കും ഫീൽഡ് നിരീക്ഷണത്തിനും ശേഷമാണ് നടപടി. ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അംഗീകൃത സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ടയറുകൾ പുനഃനിർമിച്ചതും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഈ പ്രവൃത്തിയെ നഗ്നമായ വാണിജ്യ വഞ്ചനയാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും ജീവന് നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ പിഴകൾ ചുമത്താനും കേസ് അധികാരികൾക്ക് അയച്ചിട്ടുണ്ട്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് ടയറുകൾ വാങ്ങാനും ഉത്പ്പന്ന സുരക്ഷയോ വഞ്ചനയോ സംബന്ധിച്ച സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും അധികാരികൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Comments (0)