
28 കാരിയുമായി പ്രണയത്തിലായി 19 കാരന്‍, യുവതിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ചു, മുന്‍പും മോഷണം
Car Stolen Arrest കൊച്ചി: കാമുകിയുമായി കറങ്ങാന്‍ കാര്‍ മോഷ്ടിച്ച 19 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിയുടെ വെളിപ്പെടുത്തല്‍. പായിപ്ര പൈനാപ്പിള്‍ സിറ്റി സ്വദേശിയായ അല്‍ സാബിത്തിനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. 28 കാരിയായ പൂന്തുറ സ്വദേശിയായ കാമുകിക്ക് പണം നൽകാനായി സാബിത്ത് നേരത്തെയും ചെറിയ മോഷണങ്ങൾ നടത്തിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 28കാരിയുമായി പ്രണയം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായിയെന്നും കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ മുന്‍പും ചെറിയ കളവുകള്‍ നടത്തിയിട്ടുണ്ടെന്നും സാബിത് പോലീസിനോട് പറഞ്ഞു. പല തവണ യുവാവ് മോഷണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണെന്ന് പോലീസ് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ രൂപമാറ്റം വരുത്തിയെങ്കിലും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സാബിത്ത് കുടുങ്ങുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് 28കാരിയെ പരിചയപ്പെട്ടത്. കാമുകി വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും സാബിത്ത് പോലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് കാമുകിയുമായി കറങ്ങിയത്.
Comments (0)