
സാമ്പത്തിക ബാധ്യത തലവേദനയാകും; കുവൈത്തില്‍ യാത്രാ വിലക്ക് പ്രവാസികള്‍ ഉള്‍പ്പെടെ 10,000 ത്തിലധികം പേര്‍ക്ക്
Kuwait Travel Ban കുവൈത്ത് സിറ്റി: പ്രവാസികളും പൗരന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് കുവൈത്തില്‍ യാത്രാ വിലക്ക്. 2024 ൽ മാത്രം 69,654 പേർക്കാണ് കുവൈത്തില്‍ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. സാമ്പത്തിക, നിയമ ലംഘനങ്ങളെ തുടർന്നാണ് യാത്രാവിലക്ക്. ഇതില്‍ ചുമത്തപ്പെട്ടവരിൽ സ്വദേശി, പ്രവാസികളായ വ്യക്തികളും ബിസിനസ് ഉടമകളും ഉൾപ്പെടും. കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയതിനെ തുടർന്ന് 69,654 പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇവരിൽ 51,420 പേരുടെ വിലക്ക് പിൻവലിച്ചിട്ടുണ്ട്. 43,290 പേർക്കും യാത്രാ വിലക്കിന് കാരണം സാമ്പത്തിക കുടിശ്ശികയാണ്. കടബാധ്യത തീർക്കുന്നതനുസരിച്ചാണ് യാത്രാവിലക്ക് പിൻവലിക്കുക. വിലക്കിന്റെ കാര്യത്തിൽ 2023നെ അപേക്ഷിച്ച് 2024ൽ 38.2 ശതമാനമാണ് വർധന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 2023 ൽ 1,82,255 പേർക്കെതിരെയാണ് യാത്രാ വിലക്കും നാടുകടത്തലും ചുമത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എൻഫോഴ്സ്മെന്റ് അധികൃതർ കഴിഞ്ഞ വർഷം 10.3 ദശലക്ഷത്തോളം നിയമനടപടികളാണ് കൈകാര്യം ചെയ്തത്. സാമ്പത്തിക കടങ്ങൾ വീട്ടാതിരിക്കുക, സിവിൽ തർക്കങ്ങൾ, കോടതി ഉത്തരവുകൾ, സിവിൽ-ക്രിമിനൽ വിധികൾ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങളിലാണ് രാജ്യം വിട്ടുപോകാതിരിക്കാൻ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.
Comments (0)