Posted By ashly Posted On

ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 20 വര്‍ഷം, രാജ്യം വിട്ടുപോയിട്ട് ഒരു വിവരവുമില്ല, ഒടുവില്‍ വിവാഹമോചനം അനുവദിച്ച് കോടതി

Divorce മനാമ: ഇരുപത് വര്‍ഷത്തോളമായി ഉപേക്ഷിച്ചുപോയ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ശരീയത് കോടതി. കഴിഞ്ഞ 20 വർഷമായി ബഹ്റൈനി വനിതയായ ഭാര്യയ്ക്ക് യാതൊരുവിധ പിന്തുണയും ഇയാൾ നൽകിയിരുന്നില്ല. കുടുംബത്തിന് ചെലവിന് കൊടുക്കണമെന്ന മുന്‍ കോടതിയുടെ ഉത്തരവും ഇയാള്‍ പാലിച്ചിട്ടില്ല. 2004 ൽ രാജ്യം വിട്ട ഇയാൾ ഇതുവരെ മടങ്ങിയെത്തിയില്ലെന്ന് മാത്രമല്ല, ഭാര്യയും പെൺമക്കളുമായി ഒരു തരത്തിലുമുള്ള സമ്പർക്കവും പുലർത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. നിയമപരമായി വിവാഹം കഴിച്ച ശേഷമാണ് ഇയാൾ രാജ്യം വിട്ടത്. 2004 ജൂൺ മുതൽ കുടുംബത്തെ അന്വേഷിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാരിയായ ബഹ്റൈൻ വനിത കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഭർത്താവ് ഉപേക്ഷിച്ചത് മുതൽ പിതാവിനൊപ്പമാണ് താനും മക്കളും കഴിയുന്നതെന്നും ഹർജിക്കാരി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇസ്​ലാമിക് കുടുംബ നിയമ (ശരീയത്) പ്രകാരം സ്വദേശി വനിതക്ക് വിവാഹ മോചനം അനുവദിച്ചത്. ഒരു തരത്തിലുമുള്ള മാറ്റങ്ങളും അനുവദിക്കാതെയുള്ള വിവാഹ മോചനമാണിത്. സ്വദേശി വനിതക്ക് നിയമപരമായ നിശ്ചിത കാലയളവ് കഴിഞ്ഞാൽ‌ പുതിയ വിവാഹം കഴിക്കാമെന്നും കോടതി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *