Joining Banned Group കുവൈത്ത് സിറ്റി: നിരോധിത ഗ്രൂപ്പിൽ ചേർന്നതിന് സംസ്ഥാന സുരക്ഷാ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൗരന് 15 വർഷം കഠിനതടവിന് ശിക്ഷയ്ക്ക് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ആഭ്യന്തരസുരക്ഷയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിൽ പ്രതി പങ്കെടുത്തതായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും നിരോധിത ഗ്രൂപ്പുമായി അയാൾക്ക് ബന്ധമുണ്ടെന്നും കോടതി സ്ഥിരീകരിച്ചു. പ്രതിയുടെ നീക്കങ്ങളും നിരോധിത ഗ്രൂപ്പിലെ അംഗങ്ങളുമായുള്ള ആശയവിനിമയവും നിരീക്ഷിച്ച ശേഷം സുരക്ഷാ അധികാരികൾ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യങ്ങൾ ചുമത്തി ജുഡീഷ്യറിക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t