kerala news വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുപ്പം സ്ഥാപിച്ച്ദൃശ്യങ്ങൾ പകർത്തി: ശേഷം ബ്ലാക്ക്‌മെയിൽ: ദമ്പതികൾ പിടിയിൽ

കൊച്ചി സ്വദേശിയായ വ്യവസായിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 20 കോടിയുടെ ചെക്ക് കൈക്കലാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ ശ്വേത, വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ കുടുക്കിയ ശേഷം സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു തട്ടിപ്പ്.വിദേശത്തടക്കം വ്യാപാരസ്ഥാപനങ്ങളുള്ള വ്യവസായിയിൽ നിന്ന് 30 കോടി രൂപ ആവശ്യപ്പെട്ട ദമ്പതികൾ ആദ്യം 50,000 രൂപ തട്ടിച്ചു. ശേഷമുള്ള തുക അഞ്ചുദിവസത്തിനുള്ളിൽ നൽകണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. ആവശ്യപ്പെട്ട തുക നൽകാത്ത പക്ഷം ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.വ്യവസായി സെൻട്രൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്, പണം വാങ്ങാനെത്തിയ ദമ്പതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തി. പൊലീസ് അന്വേഷണം നടക്കുകയാണ്.

Tag:Couple arrested after establishing close ties with owner who does business abroad, filming footage, then blackmailing him

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy