കുവൈത്തിലെ പുതിയ ഇ- വിസ സംവിധാനം; ഇനി എംബസി കയറിയിറങ്ങാതെ വിസ നേടാം

Kuwait e-Visa കുവൈത്ത് സിറ്റി: എംബസി കയറി ഇറങ്ങാതെ ഇനി കുവൈത്ത് വിസ നേടാം. മലയാളികള്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ സംവിധാനം സഹായകരമാകും. കുവൈത്തിലെ പുതിയ ഇ-വിസ സംവിധാനം പൂർണമായും പ്രവർത്തനസജ്ജമായി. ഇനി എംബസി കയറിയിറങ്ങാതെ ഓൺലൈനായി തന്നെ ടൂറിസ്റ്റ് ഉൾപ്പെടെ നാല് തരം വിസകൾക്കായി അപേക്ഷിക്കാം. കുവൈത്ത് സന്ദർശിക്കാനുള്ള വിസ നടപടികൾ മുഴുവനായും ഓൺലൈനിൽ തന്നെ പൂർത്തിയാക്കാമെന്ന് മാത്രമല്ല, എംബസി സന്ദർശിച്ച് സമയം നഷ്ടപ്പെടുത്താതെ നടപടികൾ വേഗത്തിലാക്കാന്‍ സാധിക്കും. പുതിയ ഇ-വിസ സംവിധാനം യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ 50ലധികം രാജ്യങ്ങളിലെയും ഏഷ്യൻ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെയും പൗരന്മാർക്കും കൂടുതൽ ഗുണകരമാകും. ജിസിസി രാജ്യങ്ങളിലെ പ്രവാസി താമസക്കാരുടെ റസിഡൻസി പെർമിറ്റിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുണ്ടായിരിക്കണം. അഭിഭാഷകർ, ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, മാധ്യമപ്രവർത്തകർ, ബിസിനസ് മാനേജർമാർ എന്നീ പ്രഫഷനലുകൾക്കാണ് യോഗ്യത. അതേസമയം, ജിസിസി പൗരന്മാർക്ക് തങ്ങളുടെ നാഷനൽ ഐഡി കാർഡ് ഉപയോഗിച്ച് വിസയില്ലാതെ കുവൈത്തിൽ പ്രവേശിക്കാം. ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്, ഔദ്യോഗിക വിസകള്‍ ഓൺലൈൻ മുഖേന അപേക്ഷിക്കാനാകും. ടൂറിസ്റ്റ് വിസകൾക്ക് 90 ദിവസം വരെയും ഫാമിലി, ബിസിനസ് വിസകൾക്ക് 30 ദിവസം വരെയുമാണ് കാലാവധി ഉണ്ടാകുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t ഔദ്യോഗിക വിസകൾ നയതന്ത്രജ്ഞർ, സർക്കാർ പ്രതിനിധികൾ എന്നിവർക്ക് കുവൈത്തിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ളതാണ്. പോർട്ടലിൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഏതു തരം വിസയാണ് വേണ്ടതെന്ന് തെരഞ്ഞെടുത്ത്, പാസ്പോർട്ട്, ഫോട്ടോ, യാത്രാ ടിക്കറ്റ്, സ്പോൺസറുടെ അല്ലെങ്കിൽ ഔദ്യോഗിക കത്ത് എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. താമസസൗകര്യം അല്ലെങ്കിൽ അതിഥിയായി താമസിക്കാനുള്ള ക്ഷണം സംബന്ധിച്ച വിവരങ്ങളും നൽകണം. എല്ലാ വിവരങ്ങളും കൃത്യമായി നൽകിയ ശേഷം ഫീസ് ഓൺലൈൻ ആയി തന്നെ അടയ്ക്കാം. പൊതുവേ 10നും 30 യുഎസ് ഡോളറിനും ഇടയിലാണ് ഫീസ്. ഏകദേശം 3 കുവൈത്ത് ദിനാർ വരുമിത്. പൗരത്വം, വിഭാഗം എന്നിവ അനുസരിച്ചാണ് ഫീസ്. അപേക്ഷ നൽകിയ ശേഷം പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ റഫറൻസ് കോഡ് ഉപയോഗിച്ച് സ്റ്റേറ്റസ് പരിശോധിക്കാം. അപേക്ഷ അംഗീകരിച്ചാൽ ഇ-മെയിൽ ആയി തന്നെ വീസ ലഭിക്കും. പരമാവധി മൂന്ന് പ്രവൃത്തി ദിവസമാണ് വേണ്ടി വരുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy