US Navy Ship in Kuwait കുവൈത്ത് സിറ്റി: നാല് വര്‍ഷത്തന് ശേഷം യുഎസ് നാവികസേനയുടെ കപ്പല്‍ കുവൈത്തില്‍. 2021ന് ശേഷം ആദ്യമായാണ് ഒരു യുഎസ് നാവികസേനയുടെ കപ്പൽ കുവൈത്തില്‍ എത്തുന്നത്. യുഎസ്എസ് കാൻബെറ ഷുവൈബ തുറമുഖത്ത് നങ്കൂരമിട്ടു. യുഎസും കുവൈത്തും തമ്മിലുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിന്‍റെ പ്രകടനമാണിതെന്ന് രാജ്യത്തെ യുഎസ് എംബസി വിശേഷിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t യുഎസ് ചാർജ് ഡി അഫയേഴ്‌സ് സ്റ്റീവ് ബട്‌ലറും എംബസിയിലെ നിരവധി ഉദ്യോഗസ്ഥരും കപ്പൽ സന്ദർശിച്ചു. അവിടെ വെച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷയ്ക്കും അറബിക്കടലിലെ സമൃദ്ധിക്കും വേണ്ടിയുള്ള പങ്കാളിത്തം അ ഉറപ്പിച്ചു.