Air India Express New Service കുവൈത്ത് സിറ്റി: കിടപ്പുരോഗികളായ യാത്രക്കാരെ താമസസ്ഥലത്തുനിന്ന് നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പുതിയ സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസ് തുടക്കം കുറിച്ചു. ഗൾഫിൽ ആദ്യമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കിടപ്പുരോഗികളായ യാത്രക്കാരെ അവരുടെ താമസസ്ഥലത്ത് നിന്നെടുത്ത് കുവൈത്ത് വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന്, യാത്രക്കാരൻ ആവശ്യപ്പെടുന്ന നാട്ടിലെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്ന സേവനമാണിത്. ഇതിനായി യാത്രാ ടിക്കറ്റ് നിരക്കിന് പുറമെ സേവന നിരക്കും ഈടാക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq