Lulu അബുദാബി: നിക്ഷേപകർക്ക് 867 കോടി രൂപയുടെ ലാഭവിഹിതവുമായി ലുലു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കും. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. 2025ലെ ആദ്യ പകുതിയിൽ (H1) 36,000 കോടി രൂപയുടെ (4.1 ബില്യൻ ഡോളർ) വരുമാനം നേടി ലുലു. 9.9 ശതമാനം വളർച്ചയോടെ 1,200 കോടി രൂപയോളം (127 മില്യൻ ഡോളർ) നെറ്റ് പ്രോഫിറ്റ് ലുലു റീട്ടെയ്ൽ സ്വന്തമാക്കി. രണ്ടാം പാതത്തിൽ (Q2) 4.6 ശതമാനം അധിക വളർച്ച നേടാനായി. പ്രൈവറ്റ് ലേബൽ ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചനിരക്കാണ് നേട്ടത്തിന് കരുത്തേകിയത്. 5,037 കോടി രൂപയുടെ (575 മില്യൻ ഡോളർ) നേട്ടത്തോടെ 3.5 ശതമാനം വളർച്ച പ്രൈവറ്റ് ലേബലിൽ (ലുലു പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സ്) ലഭിച്ചു. റീട്ടെയ്ൽ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലിൽ നിന്നാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq 952 കോടി രൂപയുടെ (108 മില്യൺ ഡോളർ) നേട്ടത്തോടെ 43.4 ശതമാനം വളർച്ചാനിരക്ക് ഇ കൊമേഴ്സിനുണ്ട്. 7.6 ശതമാനം വളർച്ചയോടെ 418 മില്യൻ ഡോളറാണ് എബിറ്റ്ഡ (EBITDA, പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം) മാർജിൻ. യുഎഇയിൽ 9.4 ശതമാനം വളർച്ചയും സൗദി അറേബ്യയിൽ 3.8 ശതമാനം വളർച്ചയും കുവൈത്തിൽ 4.9 ശതമാനം വളർച്ച ലുലുവിനുണ്ട്. 2025ലെ ആദ്യ പകുതിയിൽ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയിൽ നാല് പുതിയ സ്റ്റോറുകളും ഉൾപ്പെടെ 11 സ്റ്റോറുകൾ ഈ വർഷം തന്നെ തുറന്ന് കഴിഞ്ഞു. ഒന്‍പത് പുതിയ സ്റ്റോറുകൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കി നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.