Flight Harassment വിമാന യാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ തോണ്ടി മലയാളി; പിന്നാലെ കേസും ഗുലുമാലും

Flight Harassment വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ വെച്ച് ജോസ് യാത്രക്കാരിയായ തിരുവനന്തപുരം സ്വദേശിയായ സ്ത്രീയുടെ ശരീരഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് ഈ സംഭവം നടന്നത്. മുൻ സീറ്റിലിരുന്ന ഇവരുടെ ശരീരഭാഗത്തിൽ പിൻ സീറ്റിലിരുന്ന ജോസ് കാലുകൊണ്ട് സ്പർശിക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി സ്ത്രീ പോലീസിൽ പരാതി നൽകി. തുടർന്ന് ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജോസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group