Flight Landing വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യശ്രമം പാളിയതിന് പിന്നാലെ പരിഭ്രാന്തരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ. ബെംഗളൂരുവിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമമാണ് പാളിയത്. 160 യാത്രക്കാരാണ് വിമാനത്തിലാണ്ടായിരുന്നത്. ലാൻഡ് ചെയ്യാൻ ഒരുങ്ങിയിട്ടും വിമാനം തിരികെ പറന്നുയർന്നതാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയത്. മധ്യപ്രദേശിലെ ഗ്വാളിയാർ വിമാനത്താവളത്തിലാണ് സംഭവം. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഒരിക്കൽ കൂടി വട്ടമിട്ട് പറന്ന ശേഷം വിമാനം രണ്ടാം ശ്രമത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഭയപ്പെട്ട ജീവനക്കാർ വിമാനക്കമ്പനിയ്ക്കും ജീവനക്കാർക്കുമെതിരെ പരാതി നൽകിയിരുന്നു. വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കിയതിന് പിന്നാലെ വിമാനം പരിശോധിച്ചുവെന്നും തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി ബെംഗളൂരുവിലേക്ക് എത്തുകയും ചെയ്തു. അതേസമയം, ഓഗസ്റ്റ് മൂന്നിന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തന്നെ IX 27118 എന്ന വിമാനം പറന്നുയർന്നതിന് പിന്നാലെ ബെംഗളൂരുവിൽ തിരിച്ചിറക്കിയിരുന്നു. സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെയായിരുന്നു നടപടി.
Home
INDIA
Flight Landing വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യശ്രമം പാളി; പരിഭ്രാന്തരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ