Obituary കുവൈത്ത് സിറ്റി: കുവൈത്ത് ഭവൻസ് മുൻ സീനിയർ വൈസ് പ്രിൻസിപ്പൽ അൻസെൽമ ടെസ്സി ജൂഡ്സൺ അന്തരിച്ചു. 57 വയസായിരുന്നു. കേരളത്തിൽ വെച്ചാണ് മരണം സംഭവിച്ചത്. 2006 ൽ ഐഇഎസ് ഭവൻസ് കുവൈത്ത് സ്ഥാപിതമായത് മുതൽ ടെസ്സി ഇതിൽ പ്രവർത്തിച്ചിരുന്നു. ഈ വർഷം ഏപ്രിൽ മാസം വരെ ടെസ്സി തന്റെ സേവനം തുടർന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ടെസ്സി സ്ഥാനമൊഴിഞ്ഞതും കേരളത്തിലേക്ക് എത്തിയതും. കൊച്ചി സ്വദേശിനിയായ ടെസ്സി കേരളത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ടെസ്സിയുടെ വിയോഗത്തിൽ ഐഇഎസ് ഭവൻസ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.