Kuwait Bank Loan വ്യക്തിഗത വായ്പകൾ നൽകാൻ ബാങ്കുകൾക്കിടയിൽ മത്സരം; 6% പലിശ നിരക്കിൽ 95,000 ദിനാർ വരെ വായ്പ നൽകാൻ തയ്യാറായി കുവൈത്തിലെ ബാങ്കുകൾ

Kuwait Bank Loan കുവൈത്ത് സിറ്റി: വ്യക്തിഗത വായ്പകൾ നൽകാൻ കുവൈത്തിലെ ബാങ്കുകൾക്കിടയിൽ മത്സരം. വിപണിയിലെ സാധാരണ നിരക്കിനെക്കാൾ ഒരു ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. കുവൈത്ത് പൗരന്മാർക്ക് 6% പലിശ നിരക്കിൽ 95,000 ദിനാർ വരെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്തംബറിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ബാങ്കുകൾ വായ്പ നൽകാനായി മത്സരിക്കുന്നത്. പുതിയ വായ്പകൾ നൽകുന്നതിനും നിലവിലുള്ള കടങ്ങൾ പുനഃക്രമീകരിക്കുന്നതിനും ഈ ഓഫറുകൾ ബാധകമാണ്. ജീവനക്കാർക്കും വിരമിച്ചവർക്കും ഈ ഓഫർ പ്രയോജനപ്പെടുത്താം. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ ശക്തമായതിന് പിന്നാലെയാണ് പ്രാദേശിക ബാങ്കുകളുടെ ഭാഗത്ത് നിന്നും ഈ നീക്കം ഉണ്ടായത്. ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത വായ്പകൾ ബാങ്കുകൾക്ക് സുരക്ഷിതമായ വരുമാനം ഉറപ്പാക്കുന്നതിനാൽ, ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാങ്കുകൾ താത്പര്യപ്പെടുന്നു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് 95,000 ദിനാർ വരെ വായ്പ ലഭിക്കാൻ അർഹതയുണ്ട്. ഇതിൽ 25,000 ദിനാർ ഉപഭോക്തൃ വായ്പയായും 70,000 ദിനാർ ഭവന വായ്പയായും ലഭിക്കും. അപേക്ഷകൻ കുവൈത്ത് പൗരനായിരിക്കണം, സർക്കാർ ജീവനക്കാരനോ സ്ഥിരമായ ജോലിയുള്ള വ്യക്തിയോ ആയിരിക്കണം, ശമ്പളം വായ്പ നൽകുന്ന ബാങ്കിലേക്ക് മാറ്റാൻ സമ്മതിക്കണം, പ്രതിമാസ ഗഡുക്കൾ ശമ്പളത്തിന്റെ 40% (ജീവനക്കാർക്ക്) അല്ലെങ്കിൽ 50% (വിരമിച്ചവർക്ക്) കവിയരുത്, പൂർണ്ണ ക്രെഡിറ്റ് സ്റ്റാൻഡിംഗ് ഉണ്ടായിരിക്കണം (മുൻപ് കടം വരുത്തിയ വീഴ്ചകളോ ബാധ്യതകളോ ഉണ്ടാകരുത്) തുടങ്ങിയവയാണ് 95,000 ദിനാർ വായ്പ ലഭിക്കാനുള്ള പ്രധാനപ്പെട്ട വ്യവസ്ഥകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy