ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന മേഖല, നിയമലംഘനങ്ങൾ; കുവൈത്ത് മന്ത്രിസഭായോഗത്തില്‍ ചർച്ച

Law Violations in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ജലീബ് ഷുയൂഖ് പ്രദേശത്തും ഖൈത്താനിലും നടക്കുന്ന നിയമലംഘനങ്ങൾ കുവൈത്ത് മന്ത്രി സഭായോഗത്തില്‍ ചർച്ചയായി. ഇരു പ്രദേശങ്ങളിലും നടക്കുന്ന റിയൽ എസ്റ്റേറ്റ്, വാണിജ്യ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ അനുമതി നൽകി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി മന്ത്രിസഭാ യോഗത്തിൽ അവലോകനം ചെയ്തു. ഇരു പ്രദേശങ്ങളിലും ശക്തമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും
ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസുഫ് അൽ-സബാഹ് യോഗത്തിൽ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY നിയമലംഘനങ്ങൾ തടയാനും കർശനമായി നിയമം നടപ്പിലാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകോപനം നടത്തി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ ജിലീബിലെയും ഖൈത്താനിലെയും ഗതാഗതക്കുരുക്കും നിയമലംഘനങ്ങളും സുരക്ഷാസേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രദേശത്തെ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ സർക്കാർ വകുപ്പുകളും പരമാവധി ശ്രമിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy