പൊതുജനാരോഗ്യ ബിസിനസുകൾക്ക് ലൈസൻസ്; ഓൺലൈൻ സംവിധാനം ആരംഭിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

public health businesses license കുവൈത്ത് സിറ്റി: പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുകൾ നൽകുന്നതിനും പുതുക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് ലിങ്കേജ് ആരംഭിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുക, പേപ്പർവർക്കുകൾ കുറയ്ക്കുക, സമയം ലാഭിക്കുക എന്നിവ ലക്ഷ്യമിട്ടാണിത്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ആരോഗ്യ സ്ഥാപനങ്ങൾ; അണുനശീകരണം, കീടനാശിനി, എലി നശീകരണ കമ്പനികൾ; കീടനാശിനികളുടെ സംഭരണം, മൊത്തവ്യാപാരം, ചില്ലറ വിൽപ്പന എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ ബിസിനസുകൾക്ക് പുതിയ ലൈസൻസ് നേടുന്നതിനോ പഴയവ പുതുക്കുന്നതിനോ അപേക്ഷിക്കാൻ പുതിയ സംവിധാനം അനുവദിക്കുന്നെന്ന് ആരോഗ്യ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy