‘രാഹുലിനെതിരെ ഷാഫി പറമ്പിലിന് നല്‍കിയ പരാതി മൂടിവെച്ചു, ഇരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ള സ്ത്രീകളെ അറിയാം’; വെളിപ്പെടുത്തലുമായി പ്രവാസി എഴുത്തുകാരി

Rahul Mamkootathil കോഴിക്കോട്: പാലക്കാട് എംഎല്‍എയും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും ഹണി ഭാസ്കർ പറഞ്ഞു. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY എന്നാൽ. ഷാഫി അത് മൂടിവെച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹണി ഭാസ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ, മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു. ധൈര്യമുണ്ടെങ്കിൽ രാഹുലിന് തനിക്കെതിരെ മാനനഷ്ടകേസ് നൽകാമെന്നും ഹണി ഭാസ്കർ വെല്ലുവിളിച്ചു. കൂടുതൽ സ്ത്രീകൾ ഇരകൾ ആകാതിരിക്കാനാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്നും’, ഹണി ഭാസ്കർ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy