സന്ദര്‍ശന വിസകളില്‍ വരുന്നവര്‍ക്ക് കുവൈത്തിലെ വിവിധ ആശുപത്രികളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കില്ല

Health Service Kuwait കുവൈത്ത് സിറ്റി: സന്ദർശന – താത്കാലിക വിസകളില്‍ എത്തുന്നവർക്ക് വിവിധ ആശുപത്രികളില്‍ ആരോഗ്യസേവനം ലഭിക്കില്ല. സർക്കാർ ആശുപത്രികളിലെയും പ്രത്യേക കേന്ദ്രങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ആരോഗ്യ സേവനങ്ങളാണ് ഈ വിസക്കാര്‍ക്ക് നിർത്തലാക്കിയത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം, ഈ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ഉടമസ്ഥതയിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സയോ മറ്റു ആരോഗ്യ സേവനങ്ങളോ അനുവദിക്കില്ല. രാജ്യത്തെ ആരോഗ്യ സംരക്ഷണ വിഭവങ്ങളുടെ ഗുണനിലവാരം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സേവന വ്യവസ്ഥ യുക്തിസഹമാക്കുക, സേവനം അർഹിരായവർക്ക് മാത്രം പരിമിതപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളും തീരുമാനത്തിന് പിന്നിലുള്ളതായി മന്ത്രാലയം പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തെ സന്ദർശന വിസ നയം ഈ മാസം മുതൽ ഉദാരമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy