TikTok ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ അലയടിച്ച വികാരമായിരുന്നു ടിക്ടോക്. ഇന്ത്യയിൽ നിരോധിക്കപ്പെട്ടതോടെ ആ ട്രെൻഡുകൾക്ക് അവസാനമായി. എന്നാൽ അടുത്തിടെ, ചില ഉപയോക്താക്കൾക്ക് ടിക്ടോക് വെബ്സൈറ്റ് ലഭ്യമായതോടെ, നിരോധനം നീക്കിയോ എന്നൊരു ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നു. ടിക്ടോക്കിനുള്ള നിരോധനം സർക്കാർ നീക്കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്കുള്ള നിരോധനം ഇപ്പോഴും നിലനിൽക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. എന്തുകൊണ്ടാണ് ഈ ആശയക്കുഴപ്പം? ചില ഉപയോക്താക്കൾക്ക് ടിക്ടോക് വെബ്സൈറ്റ് തുറന്നു വന്നെങ്കിലും, അതിൽ വിഡിയോകൾ കാണാനോ ലോഗിൻ ചെയ്യാനോ സാധിച്ചിരുന്നില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo മാത്രമല്ല, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക്ടോക് ആപ്ലിക്കേഷൻ ഇപ്പോഴും ലഭ്യമല്ല. ഇതിൽ നിന്ന് തന്നെ ടിക്ടോക് പൂർണമായും പ്രവർത്തനക്ഷമമായിട്ടില്ല എന്ന് വ്യക്തമാണ്. 2020-ൽ ഗാൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ടിക്ടോക്, ഹെലോ, വീചാറ്റ് തുടങ്ങിയ ജനപ്രിയ ആപ്പുകളും ഈ പട്ടികയിലുണ്ടായിരുന്നു. ഈ ആപ്പുകൾ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സർക്കാർ വിലയിരുത്തി.
Home
Uncategorized
ഒരുകാലത്ത് ‘മലയാളികളുടെ വികാരം’, ടിക്ടോക് തിരിച്ചുവന്നോ? യാഥാര്‍ഥ്യം എന്ത്?