citizens left Kuwait കുവൈത്ത് സിറ്റി: രാജ്യം വിട്ട് വിദേശത്തേക്ക് കടന്ന പൗരന്മാരെ തിരികെയെത്തിക്കാന്‍ നടപടി ആരംഭിച്ചു. കേസുകളിൽ പ്രതികളാകുകയും രാജ്യം വിട്ടുപോകുകയും ചെയ്‌ത ചില കുവൈത്ത് പൗരന്മാരെ തിരികെ കൊണ്ടുവരാനാണ് കുവൈത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ആരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ അധികൃതരുമായി ചേർന്നാണ് ഈ നീക്കങ്ങൾ നടക്കുന്നത്. പ്രതികളെ കൈമാറാനുള്ള നാല് നടപടിക്രമങ്ങൾ സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. പ്രതിയുടെ സ്ഥാനം കണ്ടെത്തുക, കൈമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുക, നീതിപീഠത്തിന്റെ അവലോകനം, പബ്ലിക് പ്രോസിക്യൂഷൻ്റെ പങ്ക് എന്നിവയാണ് നാല് ഘട്ടങ്ങൾ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo യുഎൻ അഴിമതി വിരുദ്ധ കൺവെൻഷൻ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള കൺവെൻഷൻ, പരസ്പര സഹായ തത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുക. ഒരു രാജ്യം കുവൈത്തുമായി സഹകരിച്ചാൽ, സമാനമായ കേസുകളിൽ കുവൈത്തും അവരുമായി സഹകരിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദേശത്തേക്ക് കടത്തിയ പണം തിരിച്ചുപിടിക്കാനുള്ള നാല് നടപടികളും ആരംഭിച്ചിട്ടുണ്ട്.
Home
Uncategorized
കുവൈത്തില്‍ നാടുവിട്ടവരെ തിരിച്ചെത്തിക്കാന്‍ ശ്രമം; വിദേശത്തേക്ക് കടത്തിയ പണം തിരിച്ചെടുക്കാനുള്ള നടപടി തുടങ്ങി