Kuwait Least Sleeping Nation കുവൈത്ത് സിറ്റി: ലോകത്തിൽ ഏറ്റവും കുറവ് ഉറങ്ങുന്ന ജനവിഭാഗങ്ങളിൽ കുവൈത്തിന്‍റെ സ്ഥാനം അഞ്ചാമതെന്ന് പുതിയ പഠനം. ഒരു ദിവസം ശരാശരി 375 മിനിറ്റ് (6 മണിക്കൂറും 15 മിനിറ്റും) മാത്രമാണ് കുവൈത്തികൾ ഉറങ്ങുന്നത്. ലോകത്തിലെ 50 രാജ്യങ്ങളിലെ ആളുകളുടെ ഉറക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വേൾഡ് പോപ്പുലേഷൻ റിവ്യൂ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/HkcQzI6ftEJ77ESdUQ7w2K?mode=ems_copy_c ഈ റിപ്പോർട്ട് അനുസരിച്ച്,രാജ്യങ്ങളെ 11 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഉറക്കം കുറഞ്ഞ രാജ്യക്കാര്‍- ജപ്പാൻ: 5 മണിക്കൂർ 52 മിനിറ്റ്, സൗദി അറേബ്യ, കൊറിയ: 6 മണിക്കൂർ 2 മിനിറ്റ്, ഫിലിപ്പീൻസ്: 6 മണിക്കൂർ 8 മിനിറ്റ്, കുവൈത്ത്: 6 മണിക്കൂർ 15 മിനിറ്റ്. ഒരു ദിവസം ശരാശരി അർധരാത്രി 12:14 ന് ഉറങ്ങാൻ തുടങ്ങുന്ന കുവൈത്തികൾ രാവിലെ 8:01ന് ഉണരുന്നതായും പഠനം പറയുന്നു. ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Home
Uncategorized
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നത് ഈ രാജ്യക്കാർ, കുവൈത്തിന്‍റെ സ്ഥാനം….