Food poisoning; ഭക്ഷ്യവിഷബാധ; കുവൈറ്റിൽ ഭക്ഷ്യശാല അടച്ചുപൂട്ടി അധികൃതർ

Food poisoning;ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് കുവൈത്തിലെ ഒരു ഭക്ഷ്യശാല പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടി.
ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അതോറിറ്റി ഉടൻ തന്നെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിൽ നിന്ന് ഭക്ഷ്യസാധനങ്ങളുടെയും അവിടെ ജോലി ചെയ്യുന്ന ജീവനക്കാരുടെയും സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ലാബോട്ടറി പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതുവരെ ഭക്ഷ്യശാല അടച്ചിടാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Emവിപണിയിൽ വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy