Accident കുവൈത്ത് സിറ്റി: കുവൈത്തിലെ സിക്‌സ്ത് റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്. മരണപ്പെട്ടവരെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റവരെ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; കുവൈത്തിൽ പ്രവാസി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിടെ ഉണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. ബംഗ്ലാദേശ് പൗരനാണ് മരിച്ചത്. ഫഹഹീൽ എക്‌സ്പ്രസ് വേയിൽ, മസീലക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എമർജൻസി മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇയാളെ ഒരു കുവൈത്തി യുവതി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരണപ്പെട്ടു. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി. വാഹനം ഓടിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; കുവൈത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Drug Case കുവൈത്ത് സിറ്റി: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കുവൈത്തിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. മയക്കുമരുന്ന് നിയന്ത്രണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളും ഉപയോഗിക്കാൻ പാകത്തിന് തയ്യാറാക്കിയ മറ്റ് ചില മയക്കുമരുന്നുകളും കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ കൂടുതൽ നിയമ നടപടികൽ സ്വീകരിക്കാനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
യാത്രക്കാർക്ക് മികച്ച സേവനം; ഇഷ്ട എയർലൈനായി കുവൈത്ത് എയർവേയ്‌സ്
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സിന് 2026 ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിംഗ് നൽകി എയർലൈൻ പാസഞ്ചർ എക്‌സ്പീരിയൻസ് അസോസിയേഷൻ (APEX). ലോകമെമ്പാടുമുള്ള യാത്രക്കാരിൽ നിന്നുള്ള വസ്തുനിഷ്ഠമായ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം നൽകുന്നത്. യുഎസിലെ കാലിഫോർണിയയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ആക്ടിംഗ് സിഇഒ അബ്ദുൽവഹാബ് അൽഷാത്തി അവാർഡ് ഏറ്റുവാങ്ങി.
യാത്രക്കാർക്ക് നൽകുന്ന ഉയർന്ന സേവന നിലവാരവും എയർലൈൻ ജീവനക്കാരുടെ പരിശ്രമവും സമർപ്പണവുമാണ് ഈ നോട്ടത്തിന് കാരണമെന്ന് ബോർഡ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ-ഫെഗാൻ കുവൈത്ത് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെ 600 എയർലൈനുകൾ നടത്തുന്ന ഒരു ദശലക്ഷത്തിലധികം വിമാന സർവീസുകളിലെ യാത്രക്കാരിൽ നിന്നുള്ള നിഷ്പക്ഷമായ ഫീഡ്ബാക്കിലൂടെയാണ് ഫൈവ്-സ്റ്റാർ എയർലൈൻ റേറ്റിംഗ് നിർണയിക്കുന്നത്. വിമാനത്തിലെ വിനോദം, ഭക്ഷണ നിലവാരം, മറ്റ് ഓൺബോർഡ് സേവനങ്ങൾ തുടങ്ങിയവയെല്ലാം വിലയിരുത്തൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു; പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
Accident Death കണ്ണൂർ: വാഹനം നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. കൂത്തുപറമ്പ് പെരിങ്ങത്തൂർ പുല്ലൂക്കര സ്വദേശിയും ചന്ദനപ്പുറത്ത് സലീം ആണ് മരിച്ചത്. 52 വയസായിരുന്നു. പിലാത്തറ – പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി കുടുംബസമേതം കുമ്പളയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ഭക്ഷണം കഴിക്കാനായി വാഹനം നിർത്തി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടത്തിന് ശേഷം നിർത്താതെ പോയ ബൈക്ക് പിന്നീട് പൊലീസ് പിടികൂടി. ഭാര്യ ജസീല. മക്കൾ: ജസീർ, ജഫ്ന, സന ഫാത്തിമ. സഹോദരങ്ങൾ: നിസാർ, ജാഫർ, മൈമൂന.
സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കി അസഹ്യമായ ദുർഗന്ധം; മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
Fish Market കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി കുവൈത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ മുബാറക്കിയ മാർക്കറ്റിലെ മത്സ്യമാർക്കറ്റ് പരിസരം വൃത്തിഹീനമായതിനാലാണ് വിമർശനങ്ങൾക്ക് വിധേയമാകുന്നത്. മത്സ്യമാർക്കറ്റ് ഉണ്ടാക്കുന്ന ദുർഗന്ധവും, വൃത്തിയില്ലാത്ത നടപ്പാതകളും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതാണ് മത്സ്യമാർക്കറ്റ് ആധുനികമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യമുയരാൻ കാരണം. പുതിയ കെട്ടിടങ്ങളുമായി കൂടിച്ചേർന്ന പഴയ മത്സ്യമാർക്കറ്റ് സന്ദർശകർക്ക് അസുഖകരമായ അനുഭവമാണ് നൽകുന്നതെന്നാണ് പലരും പറയുന്നത്.
മത്സ്യമാർക്കറ്റിന് പ്രത്യേക വികസനവും ശ്രദ്ധയും ആവശ്യമാണെന്നും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്ഥലത്തേക്ക് അതിനെ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടതെന്നുമാണ് സർവേയിൽ പങ്കെടുത്ത ഒരാളായ ഹുസൈൻ മുഹമ്മദ് ബൗഅലി പറയുന്നത്. അതിനിടെ, മുബാറക്കിയ മാർക്കറ്റിൽ നടക്കുന്ന നവീകരണ പദ്ധതികൾ കുവൈത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകിയിട്ടുണ്ട്. എങ്കിലും, മത്സ്യമാർക്കറ്റ് പരിസരം കാരണം ഈ വികസനത്തിന്റെ പ്രാധാന്യം കുറയുന്നുവെന്നും, ഈ വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും അധികാരികളോട് സന്ദർശകർ ആവശ്യപ്പെടുന്നു.
കോടികളുടെ തട്ടിപ്പ്, പഴയസ്വർണം നിക്ഷേപിച്ചാൽ അതേ തൂക്കത്തിൽ പുതിയ സ്വർണം നൽകുമെന്ന് വാഗ്ദാനം: മുഖ്യപ്രതികൾ ഗൾഫിലുള്ളതായി വിവരം
Fraud Case മട്ടന്നൂർ: മൈ ഗോൾഡ് ജ്വല്ലറിയിൽ കോടികളുടെ സ്വർണനിക്ഷേപം സ്വീകരിച്ച്, ജ്വല്ലറിപൂട്ടി മുങ്ങിയ സംഭവത്തിൽ പ്രധാന പ്രതികൾ ഗൾഫിലുള്ളതായി വിവരം. ജ്വല്ലറി നടത്തിപ്പുകാരൻ മുഴക്കുന്നിലെ തഫ്‌സീർ ഗൾഫിലേക്കു കടന്നതായുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളായ മറ്റു രണ്ടു പാർട്‌നർമാർ നേരത്തേതന്നെ ഗൾഫിലാണുള്ളത്. തഫ്‌സീറിനെ കൂടാതെ മുഴക്കുന്ന് സ്വദേശികളായ ഫാസില, ഹാജറ, ഹംസ, ഫഹദ്, ഷമീർ തുടങ്ങിയവരാണ് പ്രതികൾ. 56 പരാതികളാണ് ഇവർക്കെതിരെ ലഭിച്ചിരിക്കുന്നത്. 6 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പഴയ സ്വർണം നൽകിയവരും ജ്വല്ലറികളിൽ സ്വർണം വിതരണം ചെയ്യുന്ന ഏജന്റുമാരും സ്വർണാഭരണങ്ങൾ ഉണ്ടാക്കിനൽകുന്ന പണിക്കാരും ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്.
പഴയസ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കം പുതിയ സ്വർണം നൽകുമെന്നും ആഴ്ച, മാസത്തവണകളായി പണം നിക്ഷേപിച്ചാൽ ആവശ്യമുള്ളപ്പോൾ സ്വർണാഭരണങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആകെ 20 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.
സെപ്തംബർ ആറിനാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രതി വിദേശത്തേക്ക് കടന്നുകളയുന്നത് തടയാൻ പോലീസിന് കഴിഞ്ഞില്ല. സ്റ്റോക്കില്ലെന്നു പറഞ്ഞ് സമീപത്തെ ജ്വല്ലറികളിൽ നിന്നു വാങ്ങിയ ആഭരണങ്ങളുടെ പണം നൽകിയില്ലെന്ന പരാതിയും പ്രതികൾക്കെതിരെയുണ്ട്. സ്വർണപ്പണിക്കാരനായ തൃശൂർ ഒല്ലൂർ സ്വദേശി എ.ജെ.മെജോയിൽ നിന്ന് 232 ഗ്രാം സ്വർണം വാങ്ങിയിരുന്നു. 23.45 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തില്ലങ്കേരി സ്വദേശിയുടെ 98 ലക്ഷം രൂപയോളം നഷ്ടപ്പെട്ടു. ഉളിയിൽ സ്വദേശി പി.വി.സൂരജിന് 21.87 ലക്ഷം രൂപയുടെ സ്വർണമാണ് നഷ്ടമായതെന്നും പരാതിയിലുണ്ട്.
അനുമതിയില്ലാതെ ഗവൺമെന്റ് വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറി; കുവൈത്തിൽ അജ്ഞാതൻ പിടിയിൽ
Government Warehouse കുവൈത്ത് സിറ്റി: അനുമതിയില്ലാതെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെയർ ഹൗസിലേക്ക് അനധികൃതമായി കടന്നു കയറിയ അജ്ഞാതൻ കുവൈത്തിൽ പിടിയിൽ. സുബ്ഹാൻ പ്രദേശത്തുള്ള മന്ത്രാലയത്തിന്റെ വെയർഹൗസുകളിലേക്കാണ് അജ്ഞാതൻ അനധികൃതമായി കടക്കാൻ ശ്രമിച്ചത്. അനധികൃതമായി കടന്നുകയറിയയാൾ വെയർഹൗസുകളുടെ ഫോട്ടോ എടുക്കുകയും മന്ത്രാലയത്തിനുള്ളിൽ ഔദ്യോഗിക പദവി വഹിക്കുന്നുണ്ടെന്ന് വ്യാജമായി അവകാശവാദം ഉന്നയിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് ഉടൻ റിപ്പോർട്ട് സമർപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സൗകര്യങ്ങൾ തകർക്കാനോ ആക്രമിക്കാനോ ഉള്ള ഏതൊരു ശ്രമവും രാജ്യത്തെ എല്ലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും സംവിധാനങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും അത് സംസ്ഥാന സ്വത്തിന്റെ കൈയേറ്റമായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ നീക്കങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.
സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര അഭിഭാഷകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ആണ് അഭിഭാഷകനെ ചോദ്യം ചെയ്തത്. കേസിൽ തുടർനടപടികൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതുവരെ അഭിഭാഷകനെ ഹോൾഡിംഗ് സെല്ലിൽ തടങ്കലിൽ വയ്ക്കണമെന്നാണ് ഉത്തരവ്.
ഞെട്ടി: മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം
റിയാദ്: സൗദിയിൽ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപം വലിയ സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച പുലർച്ചെയാണ് പുണ്യനഗരമായ മദീനയിലെ പ്രവാചക പള്ളിയ്ക്ക് സമീപത്തായി വിശ്വാസികൾ വലിയ സ്‌ഫോടന ശബ്ദം കേട്ടത്. ശബ്ദം കേട്ടതോടെ വിശ്വസികൾ പലരും ഞെട്ടിപ്പോയെന്നാണ് റിപ്പോർട്ടുകൾ. മസ്ജിദ് അൽ നബവിയ്ക്ക് സമീപം ആകാശത്ത് തിരിച്ചറിയാത്ത ചില വസ്തുക്കൾ കണ്ടതായുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രാദേശിക സമയം പുലർച്ചെ 5.43 ഓടെയായിരുന്നു സംഭവം. ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്കിടയിൽ പല ഊഹാപോഹങ്ങളും പ്രചരിക്കാൻ കാരണമായി. എന്നാൽ, സ്ഥിരീകരിക്കാത്ത വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സ്ഥിരീകരിച്ച വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ അറിയിച്ചു.
വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
Illegal Food Production കുവൈത്ത് സിറ്റി: വാടക വീട്ടിൽ അനധികൃത ഭക്ഷ്യ നിർമ്മാണവും വിൽപ്പനയും നടത്തിയ രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മിഷ്‌റിഫിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും കുവൈത്ത് മുൻസിപ്പിലാറ്റിയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെ പിന്തുണയോടെ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികൾ തങ്ങളുടെ താമസ സ്ഥലം മായം ചേർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ അനധികൃതമായി ഉത്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ചേരുവകളുമായി എണ്ണകൾ കലർത്തി അവ വീണ്ടും പായ്ക്ക് ചെയ്ത് പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന നെയ്യ് എന്ന പേരിൽ ഇവർ വിൽപ്പന നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ ചില ഉത്പന്നങ്ങളിൽ രാജ്യത്തിന്റെ ലേബൽ മാറ്റി ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളായി തെറ്റായി വിപണനം ചെയ്തതായും അധികൃതർ കണ്ടെത്തി. പിടിയിലായ പ്രവാസികളെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമ നടപടികൾ പൂർത്തിയായ ശേഷം ഇവരെ രാജ്യത്ത് നിന്നും നാടുകടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സ്വദേശി പൗരനായ ഓഫീസ് കൺസൾട്ടന്റിനെ മർദ്ദിച്ചു; കുവൈത്തിൽ അഭിഭാഷകൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ച കേസിൽ കുവൈത്തിൽ അഭിഭാഷകൻ കസ്റ്റഡിയിൽ. കുവൈത്ത് പൗരനായ ഓഫീസ് കൺസൾട്ടന്റിനെ ആക്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് ഇര അഭിഭാഷകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതായും പോലീസ് അറിയിച്ചു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ആണ് അഭിഭാഷകനെ ചോദ്യം ചെയ്തത്. കേസിൽ തുടർനടപടികൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതുവരെ അഭിഭാഷകനെ ഹോൾഡിംഗ് സെല്ലിൽ തടങ്കലിൽ വയ്ക്കണമെന്നാണ് ഉത്തരവ്
ഒരു അഭിഭാഷകനെ പോലീസ് സ്റ്റേഷനിലെ ഹോൾഡിംഗ് സെല്ലിൽ കസ്റ്റഡിയിലെടുത്തു. ഇര മെഡിക്കൽ റിപ്പോർട്ടിനൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കേസ് രജിസ്റ്റർ ചെയ്തു. അഭിഭാഷകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യലിനായി റഫർ ചെയ്തു, തുടർന്ന് അന്വേഷകൻ ഉത്തരവിട്ടു.
ലഹരിക്കടത്തിന് 5 വർഷം ഗൾഫിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടും പാഠം പഠിച്ചില്ല; നാട്ടിലെത്തിയിട്ടും ലഹരികടത്ത്, മൂന്നംഗ സംഘം പിടിയിൽ
മലപ്പുറം: എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘം പിടിയിൽ. മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമൂച്ചിക്കൽ ഫൈസൽ (33), കുഴിമണ്ണ കിഴിശ്ശേരി ഇലാഞ്ചേരി അഹമ്മദ് കബീർ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീൽ (36) എന്നിവരാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. കൊണ്ടോട്ടി എ.എസ്.പി കാർത്തിക് ബാലകുമാർ, എ സ്.ഐ വാസുദേവൻ ഓട്ടുപ്പാറ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി സഞ്ജീവ്, രതീഷ് ഒളരിയൻ, മുസ്തഫ, സുബ്രഹ്‌മണ്യൻ, സബീഷ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരായ ലിജേഷ്, അജിത്ത്, അബ്ദുല്ല ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും സംഘം അറസ്റ്റിലായത്. 50 ഗ്രാമോളം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാർ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. നേരത്തെ ഈ പ്രതികൾ ലഹരിക്കടത്തിന് ഖത്തർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്നു.
വിദേശത്തേക്ക് ലഹരി വസ്തു കടത്തുന്നതിനിടെയാണ് ഇവർ ഖത്തറിൽ നിന്നും പിടിയിലായത്. അഞ്ച് വർഷം ഖത്തർ ജയിലിൽ ശിക്ഷയനുഭവിച്ച പ്രതികൾ രണ്ട് വർഷം മുമ്പാണ് നാട്ടിലെത്തിയത്. എന്നാൽ, ജയിൽ ശിക്ഷ അനുഭവിച്ചിട്ടും പാഠം പഠിക്കാതെ ഇവർ വീണ്ടും ലഹരികച്ചവടം തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.