ശ്രദ്ധിക്കുക; അബുദാബിയിലെ സ്കൂളുകൾക്ക് സമീപമുള്ള പരമാവധി വേഗത പരിമിതപ്പെടുത്തി

schools in Abu Dhabi അബുദാബി: സ്കൂൾ മേഖലകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത പരിധി കവിയരുതെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് സുരക്ഷിതമായ ഡ്രൈവിങ് അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ സുരക്ഷിതമായ ഡ്രൈവിങ് രീതികൾ കർശനമായി പാലിക്കണമെന്ന് ക്യാപിറ്റൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, പോസ്റ്റുചെയ്തിരിക്കുന്ന വേഗത പരിധി ഒരിക്കലും കവിയരുത്, സ്റ്റോപ്പ് അടയാളങ്ങൾക്കും സൈഡ് ലെയ്‌നുകൾക്കും സമീപം ജാഗ്രത പാലിക്കുക, ട്രാഫിക് സിഗ്നലുകൾ അനുസരിക്കുക, കാൽനടയാത്രക്കാരുടെ ക്രോസിങുകൾ ശ്രദ്ധിക്കുക, അപ്രതീക്ഷിത സാഹചര്യങ്ങൾ പ്രതീക്ഷിക്കുക, നിയുക്ത പാർക്കിങ് ഏരിയകൾ ഉപയോഗിക്കുക, സ്കൂളുകൾക്ക് സമീപം ക്രമരഹിതമായി നിർത്തുന്നത് ഒഴിവാക്കുക എന്നിങ്ങനെ ഏഴ് പ്രധാന നിയമങ്ങൾ ഇതിൽ വിശദീകരിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy അധ്യയന വർഷം ആരംഭിച്ചതോടെ, ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സുഗമമായ ബസ് ഗതാഗതം ഉറപ്പാക്കുന്നതിനും വാഹനങ്ങൾക്കും സ്കൂൾ പ്രവേശന കവാടങ്ങൾക്കും ഇടയിൽ കുട്ടികൾ സഞ്ചരിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കവലകളിലും അകത്തെയും പുറത്തെയും റോഡുകളിലും പോലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ, റോഡ് സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനായി ബോധവത്കരണ കാംപെയ്‌നുകൾ ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy