പ്രവാസികൾക്കായുള്ള രാജ്യത്തെ ആദ്യ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക

Norka തിരുവനന്തപുരം: പ്രവാസികൾക്കായി രാജ്യത്തെ ആദ്യത്തെ ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് നോർക്ക റൂട്ട്സ്. പ്രവാസി കേരളീയർക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഈ പദ്ധതിയിലൂടെ ലഭിക്കും. ഇത് പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണെന്ന് നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ‘നോർക്ക കെയർ’ പദ്ധതിയുടെ ഉദ്ഘാടനവും ഗ്ലോബൽ രജിസ്ട്രേഷൻ ഡ്രൈവും വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ഭാഗമായി നിലവിൽ കേരളത്തിലെ 500ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ പ്രവാസി കേരളീയർക്ക് ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഭാവിയിൽ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ശ്രമം നടത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn പോളിസി എടുത്ത ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമായിരുന്നുവെന്നും ലോക കേരള സഭയിൽ ഉയർന്ന ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് ‘നോർക്ക കെയർ’ എന്നും പി. ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെയാണ് പദ്ധതിയിലേക്കുള്ള ആഗോള രജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. നവംബർ ഒന്ന് മുതൽ പ്രവാസികൾക്ക് ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ഇന്ത്യയിൽ നിന്ന്: 1800 425 3939, വിദേശത്തു നിന്ന്: +91-8802 012 345 (മിസ്ഡ് കോൾ സേവനം).

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അനധികൃതമായി മത്സ്യബന്ധനം, 12 പ്രവാസികളെ പാർപ്പിച്ച ഉദ്യോഗസ്ഥന്റെ ക്യാമ്പ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു

Illegal Fishing കുവൈത്ത് സിറ്റി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നിയമലംഘനങ്ങൾ നടത്തുന്ന ആരെയും സംരക്ഷിക്കുകയോ അവരുടെ പദവി ദുരുപയോഗം ചെയ്യാൻ അനുവദിക്കുകയോ ചെയ്യില്ല. കുവൈത്തിന്റെ സുരക്ഷയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുക എന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ബോർഡർ സെക്യൂരിറ്റി ആൻഡ് കോസ്റ്റ് ഗാർഡ് വിഭാഗം, കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ക്യാമ്പിൽ നിന്ന് 12 ബംഗ്ലാദേശി അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഈ ക്യാമ്പ് അനധികൃത താമസക്കാരെ താമസിപ്പിക്കാനും കുവൈത്ത് ഉൾക്കടലിൽ നിയമവിരുദ്ധ മത്സ്യബന്ധനം നടത്താനും ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  ഷെയ്ഖ് സബാഹ് അൽ-അഹ്മദ് നേച്ചർ റിസർവിലെ വലകൾ മുറിച്ചാണ് ഇവർ മത്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് പ്രവേശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രത്യേക മത്സ്യബന്ധന ഉപകരണങ്ങളുമായി ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾ ഉപയോഗിച്ചാണ് ഇവർ ഈ സ്ഥലങ്ങളിലെത്തിയിരുന്നത്. തങ്ങളുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കാൻ പിന്നീട് ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് വലകൾ പഴയപടി ആക്കിയിരുന്നു. പിടികൂടിയ മീനുകൾ ക്യാമ്പിൽ വെച്ച് തരംതിരിച്ച്, ഉദ്യോഗസ്ഥനുമായി ബന്ധമുള്ളവ റെസ്റ്റോറന്റിന്റെ വാഹനത്തിൽ കയറ്റി അയക്കുകയായിരുന്നു പതിവ്. സംഭവസ്ഥലത്ത് നിന്ന് 20 മത്സ്യബന്ധന ഉപകരണങ്ങളും അധികൃതർ പിടിച്ചെടുത്തു. എല്ലാ നിയമലംഘകരെയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ഇവരുടെ സ്പോൺസർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കമ്പനികളുടെ ഫയലുകൾ സ്ഥിരമായി അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരെ അച്ചടക്ക-ഭരണപരമായ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. കൂടാതെ, ക്യാമ്പ് സ്വന്തം ചെലവിൽ നീക്കം ചെയ്യാനും ഇയാൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നാട്ടിലെ പ്രവാസികള്‍ പുറത്ത്; നോർക്ക ആരോഗ്യഇൻഷുറൻസ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത് 14 ലക്ഷത്തോളം പേരെ

Norka Health Insurance മലപ്പുറം: പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികളെ ഒഴിവാക്കുന്നു. 41.7 ലക്ഷം പ്രവാസികളെ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഇതില്‍ നിലവിൽ വിദേശത്തുള്ളവർക്കും കേരളത്തിന് പുറത്തുള്ള മറുനാടൻ മലയാളികൾക്കും മാത്രമാണ് അംഗത്വം നൽകുക. ഈ മാസം 22ന് ആരംഭിക്കുന്ന പദ്ധതി, ഇതോടെ ഏകദേശം 14 ലക്ഷത്തോളം വരുന്ന മടങ്ങിയെത്തിയ പ്രവാസികൾക്ക് ലഭ്യമാകില്ല. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്ത ശേഷം, ആരോഗ്യപരമായ കാരണങ്ങളാലോ തൊഴിൽ നഷ്ടപ്പെട്ടതിനാലോ നാട്ടിൽ തിരിച്ചെത്തിയവരാണ് ഈ പ്രവാസികളിൽ ഭൂരിഭാഗവും. യഥാർഥത്തിൽ ഇവർക്കാണ് ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യം ഏറ്റവും കൂടുതലുള്ളത്. അതേസമയം, നിലവിൽ വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവിടത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായതിനാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. തിരിച്ചെത്തിയ പ്രവാസികളെ ഒഴിവാക്കുന്നു: ഏറെക്കാലം വിദേശത്ത് കഷ്ടപ്പെട്ട് രോഗങ്ങളുമായി നാട്ടിലെത്തിയ പ്രവാസികളെ പദ്ധതിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുന്നത് അനീതിയാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല: നോർക്ക കെയർ ഇൻഷുറൻസിൽ പ്രവാസികളുടെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യപരമായ സഹായം ഏറ്റവും ആവശ്യമുള്ളത് പ്രായം ചെന്ന രക്ഷിതാക്കൾക്കാണ്. നോർക്ക തിരിച്ചറിയൽ കാർഡ്: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്കയുടെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതും ഒരു പ്രശ്നമാണ്. ഇത് പരിഹരിക്കാൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ ഇന്ത്യയിൽ മാത്രം: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കണമെങ്കിൽ ചികിത്സ ഇന്ത്യയിൽ വെച്ച് നടത്തണം. ഇത് വിദേശത്തുള്ള പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ഗള്‍ഫിലെത്തിയത് സന്ദര്‍ശക വിസയില്‍, ഒരുപാട് അന്വേഷിച്ച് ജോലി കിട്ടി, പോകുന്നതിന് മുന്‍പ് ബാത്റൂമില്‍ കയറി, പിന്നാലെ മരണം

Malayali Dies in UAE അബുദാബി: നൊമ്പരമായി യുഎഇയിൽ വിസിറ്റിങ് വിസയിലെത്തിയ 23കാരന്‍റെ മരണം. ദുബായിൽ വന്നിട്ട് ആദ്യമായി ലഭിച്ച ജോലിക്ക് പോകാനിരുന്ന 23 വയസുകാരരനെയാണ് ബാത്‌റൂമിൽ മരിച്ച നിലയില്‍ കാണ്ടെത്തിയത്. പ്രമുഖ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ്‌ താമരശ്ശേരിയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ- ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് കയറ്റിവിട്ട രണ്ട് മൃതദേഹങ്ങളിൽ ഒന്നിന്റെ അവസ്ഥ ആരുടേയും കരളലിയിപ്പിക്കുന്നതാണ്. സ്വന്തംനാടും വീടും വിട്ട്, ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ് കുടുംബംനോക്കാൻ നല്ലൊരു ജീവിതം സ്വപ്നംകണ്ട് എഴു കടലും താണ്ടി ഇരുപതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു സാധു ചെറുപ്പക്കാരൻ വിസിറ്റിംഗ് വിസയിൽ ഇവിടെ വന്നതാണ്.ഒരുപാട് സ്ഥലങ്ങളിൽ ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നു.ഒടുവിൽ ഒരു കമ്പനിയിൽ ഇന്റർവ്യൂ നടത്തി നല്ലൊരു ജോലിയും കിട്ടി. അങ്ങനെ ഒരുപാട് പ്രയത്നങ്ങൾക്ക് ശേഷം കിട്ടിയ ആ ജോലിക്ക് പ്രവേശിക്കുവാനായി ആദ്യദിവസം തന്നെ ജോലിക്ക് പോകുവാനായി കുളിച്ചൊരുങ്ങുവാനായിട്ട് ബാത്‌റൂമിൽ കയറിയതാണ്. നേരമേറെ കഴിഞ്ഞിട്ടും പുറത്ത് വരാതിരുന്നതിനെ തുടർന്ന് റൂമിലുള്ളവർ ബാത്‌റൂമിൽ തുറന്നു നോക്കിയപ്പോഴാണ് ആ സാധു ചെറുപ്പക്കാരൻ ബാത്‌റൂമിൽ മരിച്ചു കിടക്കുന്നത് കണ്ടത്.എങ്ങനെ സഹിക്കും. എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ഒരു ജോലി കിട്ടിയെന്നറിഞ്ഞതിൽ നാട്ടിൽ കുടുംബക്കാരും പെരുത്ത് സന്തോഷത്തിലായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ആകെ തകർന്നില്ലേ ആ കുടുംബത്തിന്. ഓരോ മനുഷ്യന്റെയും അവസ്ഥ ഇതൊക്കെയാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നർക്കും മുൻകൂട്ടി നിച്ഛയിക്കാൻ കഴിയില്ലല്ലോ. എല്ലാം സർവ്വശക്തന്റെ നിയന്ത്രണത്തിലാണ്. നാം ഓരോരുത്തരും ആലോചിക്കേണ്ട കാര്യമാണ്. പടച്ചവൻ ആ കുടുംബത്തിന് എല്ലാം സഹിക്കാനുള്ള മനഃശക്തി നൽകുമാറാകട്ടെ.

പ്രവാസിയ്ക്ക് ആറ് ഭാര്യമാര്‍, 31 മക്കള്‍, 87 ബന്ധുക്കള്‍; കുവൈത്തിലെ പൗരത്വ തട്ടിപ്പ് പുറത്ത്

Kuwait Citizenship Fraud കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരത്വ തട്ടിപ്പ് കേസുകളിലെ അന്വേഷണത്തിൽ സിറിയൻ കുടുംബത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അടുത്തിടെ ഇത്തരത്തിൽ നിരവധി വ്യാജ പൗരത്വ കേസുകൾ പുറത്തുവന്നിട്ടുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കുവൈത്തിൽ നിയമപരമായി താമസിക്കുന്ന മൂന്ന് സിറിയൻ പൗരന്മാർ (ഒരു പുരുഷനും രണ്ട് സ്ത്രീകളും) നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇവരുടെ സിറിയൻ സ്വദേശിയായ അമ്മാവൻ വ്യാജമായി കുവൈത്തി പൗരത്വം നേടിയെന്നാണ് മൊഴി നൽകിയത്. 1946ൽ ജനിച്ച ഇയാൾക്ക് 1976-ൽ, 30-ാം വയസിൽ പൗരത്വം ലഭിച്ചു. സാധാരണയായി അപേക്ഷകർക്ക് 18 വയസിൽ പൗരത്വം നൽകുന്നതിനാൽ, ഈ സമയക്രമം സംശയമുണ്ടാക്കിയതായി അധികൃതർ പറയുന്നു. ഇത് ഇയാൾ നിയമവിരുദ്ധമായി പൗരത്വം നേടിയെന്നതിന് സൂചന നൽകുന്നു. ഡിഎൻഎ പരിശോധനയിലാണ് തട്ടിപ്പ് തെളിഞ്ഞത്. കഴിഞ്ഞ നവംബറിൽ ഇയാൾ സിറിയയിലേക്ക് കടന്നതായി അധികൃതർ കണ്ടെത്തി. തുടർന്ന്, ഇയാളെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇയാളുടെ മക്കളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തു. പരിശോധനാ ഫലത്തിൽ ഇയാളുടെ മക്കൾ, കുവൈത്തിൽ താമസിക്കുന്ന മൂന്ന് സിറിയൻ പൗരന്മാരുടെ അടുത്ത ബന്ധുക്കളാണെന്ന് തെളിഞ്ഞു. ഇതോടെ, ഇയാൾ യഥാർഥത്തിൽ സിറിയൻ പൗരനാണെന്ന് വ്യക്തമായി. അന്വേഷണത്തിൽ ഇയാൾക്ക് ആറ് സിറിയൻ ഭാര്യമാരുണ്ടെന്നും കണ്ടെത്തി. അവരിൽ ചിലർ വിവാഹമോചിതരും ചിലർ ഇപ്പോഴും ഇയാളുടെ കൂടെ താമസിക്കുന്നവരുമാണ്. ഈ ഭാര്യമാരിൽ രണ്ട് പേർക്ക് ആർട്ടിക്കിൾ 8 പ്രകാരം കുവൈത്തി പൗരത്വം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് റദ്ദാക്കി. ഇയാളുടെ രേഖകളിൽ 31 കുട്ടികളുണ്ടെന്നും പേരക്കുട്ടികളെക്കൂടി ചേർത്താൽ ആശ്രിതരുടെ എണ്ണം 87 ആകുമെന്നും കണ്ടെത്തി. ഇത്രയും വലിയ വ്യാജ രജിസ്ട്രേഷൻ സാമൂഹിക ആനുകൂല്യങ്ങളും പൊതുസേവനങ്ങളും ഉൾപ്പെടെയുള്ള സർക്കാർ വിഭവങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ഇയാളുടെ പേര് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള യോഗ്യത പരിശോധിക്കാന്‍ പുതിയ സേവനം

Kuwait Domestic Workers കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള യോഗ്യത പരിശോധിക്കുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സാഹേൽ ആപ്ലിക്കേഷൻ വഴി ഈ സേവനം പ്രയോജനപ്പെടുത്താം. മന്ത്രാലയത്തിന്റെ ഹ്യൂമൻ റിസോഴ്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങൾ നാഷണാലിറ്റി ആൻഡ് റെസിഡൻസി വിഭാഗവുമായി സഹകരിച്ചാണ് ഈ സേവനം നടപ്പിലാക്കിയത്. ഇതിലൂടെ റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കാനും അപേക്ഷകളിലെ പിഴവുകൾ ഒഴിവാക്കാനും ലക്ഷ്യമിടുന്നു.  പുതിയ സേവനം വഴി, റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അപേക്ഷകർക്ക് ഗാർഹിക തൊഴിലാളിക്ക് മുന്‍പ് വിസ അനുവദിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കഴിയും. അപേക്ഷകൾ തള്ളുന്നത് കുറയ്ക്കുന്നതിനും നടപടികൾ സുഗമമാക്കുന്നതിനും ഇത് സഹായിക്കും. ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംവിധാനം. ഇത് സംയോജിത ഇ-ഗവൺമെന്റ് എന്ന സർക്കാർ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു.

കുവൈത്ത് വിമാനത്താവളത്തില്‍ ഹാജര്‍ പരിശോധിക്കാന്‍ വിരലടയാളം നിരോധിച്ചു, പകരം…

Kuwait Airport കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സെപ്തംബർ 21 മുതൽ വിമാനത്താവളത്തിലെ ജീവനക്കാരുടെ ഹാജർ പരിശോധിക്കുന്നതിനായി ഫിംഗർപ്രിന്റ് രീതി ഒഴിവാക്കി മുഖം തിരിച്ചറിയൽ (facial recognition) സംവിധാനം മാത്രം ഉപയോഗിക്കണമെന്നാണ് നിർദേശം. എല്ലാ ജീവനക്കാരും മുഖം സ്‌കാൻ ചെയ്യുന്ന ഉപകരണത്തിന് മുന്‍പിൽ നിൽക്കുകയും ഹാജർ രേഖപ്പെടുത്തൽ പ്രക്രിയ ശരിയായി പൂർത്തിയാകുന്നത് ഉറപ്പാക്കുകയും വേണം. ഹാജർ രേഖപ്പെടുത്തുന്നതിന് മുഖം തിരിച്ചറിയൽ സംവിധാനം മാത്രമേ ഉപയോഗിക്കാവൂവെന്നും അതാണ് പ്രധാനമായും ഏകമാർഗമെന്നും ഡിജിസിഎ വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ ഉപയോഗിക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക് നിയമപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്ന് ഡിജിസിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തീരുമാനം എല്ലാ വിഭാഗങ്ങൾക്കും യൂണിറ്റുകൾക്കും സെക്ഷനുകൾക്കും ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹാജർ രേഖപ്പെടുത്തൽ കൂടുതൽ കൃത്യതയോടെ നടത്തുകയും പാരമ്പര്യ രീതികളിൽ സംഭവിക്കാവുന്ന പിഴവുകൾ കുറയ്ക്കുകയുമാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൂല്യമേറിയ വസ്തുക്കളുമായാണോ കുവൈത്ത് യാത്ര, മറക്കേണ്ട ഈ രേഖ കൈയ്യില്‍ വെച്ചോ !

Kuwait Airport കുവൈത്ത് സിറ്റി: മൂല്യമേറിയ വസ്തുക്കളുമായി കുവൈത്തിന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാണ്. 3,000 കുവൈത്തി ദിനാറിൽ (ഏകദേശം 8,63,656 ഇന്ത്യൻ രൂപ) കൂടുതൽ മൂല്യമുള്ള കറൻസി, സ്വർണാഭരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അമൂല്യ സാധനങ്ങൾ കൈവശമുള്ള യാത്രക്കാർ കസ്റ്റംസ് ഡിക്ലറേഷൻ നൽകണമെന്നാണ് വ്യവസ്ഥ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഈ ഓർമപ്പെടുത്തൽ. 3,000 കുവൈത്തി ദിനാറിൽ കൂടുതൽ മൂല്യമുള്ള സ്വർണമോ, പണമോ, ആഭരണങ്ങളോ മറ്റ് മൂല്യമേറിയ സാധനങ്ങളോ ഉൾപ്പെടെയുള്ളവയുടെ കൃത്യമായ വിവരങ്ങൾ വിമാനത്താവളത്തിലെ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിനെ അറിയിച്ചിരിക്കണം. സ്വർണം കൊണ്ടുള്ള നാണയമോ വാച്ചോ സ്വർണകട്ടിയോ എന്തു തന്നെയായാലും അക്കാര്യം ഡിക്ലറേഷനിൽ വ്യക്തമാക്കിയിരിക്കണം.  സ്വർണകട്ടികൾ കൈവശമുള്ള യാത്രക്കാർ എയർ കാർഗോ വകുപ്പിൽ നിന്നുള്ള രേഖ വാങ്ങിയിരിക്കണം. കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ കെട്ടിടത്തിലാണ് എയർ കാർഗോ വകുപ്പ് പ്രവർത്തിക്കുന്നത്. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാരുടെ കൈവശം മൂല്യമേറിയ വാച്ച്, സ്വർണാഭരണങ്ങൾ തുടങ്ങി 3,000 ദിനാറിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുണ്ടെങ്കിൽ ഡിപ്പാർച്ചർ ടെർമിനലിൽ നിന്ന് ലഭിക്കുന്ന രേഖ കൈവശം സൂക്ഷിക്കണം. രാജ്യത്തേക്ക് തിരികെയെത്തുമ്പോഴും ഈ രേഖ കാണിക്കണം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്ക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാക്കിയിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാൽ കനത്ത പിഴ ചുമത്തുക മാത്രമല്ല കൈവശമുള്ള വസ്തുക്കൾ കണ്ടുകെട്ടുകയും ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy