കുവൈത്തിൽ നിയമവിരുദ്ധമായ ചൂതാട്ട- പണമിടപാട്; പ്രവാസി സംഘം പിടിയില്‍

Illegal Gambling Kuwait കുവൈത്ത് സിറ്റി: ഹവല്ലിയിൽ അനധികൃത ഓൺലൈൻ ചൂതാട്ട-പണമിടപാട് സംഘം പിടിയിൽ. സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട-പണമിടപാട് ശൃംഖലയെ തകർത്തു. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറാണ് ഈ നേട്ടം കൈവരിച്ചത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ കണ്ടെത്താൻ കർശനമായ നിരീക്ഷണവും ഫീൽഡ് പ്രവർത്തനങ്ങളും നടത്തി. ഓപ്പറേഷനിൽ ആറ് ഈജിപ്ഷ്യൻ പൗരന്മാരും സിറിയൻ പൗരനും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് ഈ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘം ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങൾ നടത്തുകയും ഇതിൽ നിന്ന് ലഭിച്ച ലാഭം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കുവൈത്തിലേക്ക് കടത്തുകയും ചെയ്തിരുന്നു. ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, പെർഫ്യൂം ഷോപ്പുകൾ തുടങ്ങിയ നിയമാനുസൃത സ്ഥാപനങ്ങളെ ഈ സംഘം മറയാക്കിയിരുന്നു. നിയമപരമായ വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മറവിൽ പണം കൈകാര്യം ചെയ്യാനാണ് ഈ സ്ഥാപനങ്ങൾ ഉപയോഗിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn തുർക്കിയിൽ താമസിക്കുന്ന ഒരു പ്രധാന കൂട്ടാളിയുടെ സഹായത്തോടെയാണ് പണം കുവൈത്തിലേക്ക് എത്തിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ 25,000 ദിനാറിന് താഴെയുള്ള ചെറിയ തുകകളായി ഇവർ പണം സ്ഥിരമായി അയച്ചിരുന്നു. ഈ പണം അനൗദ്യോഗിക ചാനലുകൾ വഴി കുവൈത്തിൽ എത്തിച്ച് സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു പതിവ്. ആകെ 153,837.25 ദിനാർ ഇവർ ഇത്തരത്തിൽ വെളുപ്പിച്ച് വിതരണം ചെയ്തതായി കണക്കാക്കുന്നു. സംഭവത്തിൽ സാമ്പത്തിക പ്രോസിക്യൂഷനുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ ഏഴ് പ്രതികളെയും പിടിച്ചെടുത്ത പണവും കേസുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെട്ട സ്ഥാപനങ്ങളും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘടിത കുറ്റകൃത്യങ്ങളെ എല്ലാ രൂപത്തിലും നേരിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമത്തിന് മുകളിൽ ആരുമില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനോ വിഭവങ്ങൾ നിയമവിരുദ്ധമായി ചൂഷണം ചെയ്യാനോ ശ്രമിക്കുന്ന ആരെയും പിടികൂടി ശിക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

‘കാന്‍സറാണ്, ചികിത്സയ്ക്ക് പണം വേണം’, വ്യാജ മെഡിക്കല്‍ രേഖകളുമായി ഭിക്ഷാടനം, കുവൈത്തില്‍ പ്രവാസികള്‍ പിടിയില്‍

Expat Beggars കുവൈത്ത് സിറ്റി: ഹവല്ലിയിൽ രണ്ട് പ്രവാസികൾ വ്യാജരേഖകളുമായി ഭിക്ഷാടനം നടത്തിയതിന് പിടിയിലായതിനെ തുടർന്ന് നാടുകടത്തൽ നടപടികൾക്കായി റഫർ ചെയ്തു. ഇവരിൽ ഒരാൾക്ക് കാൻസറാണെന്ന് വ്യാജേനയാണ് ഇവർ പണം പിരിച്ചിരുന്നത്. വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും പണവും ഇവർക്കരികിൽ നിന്ന് കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ മിഷറഫിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. രണ്ട് പേർ ദേശീയ വസ്ത്രം ധരിച്ച് പതിവായി ഭിക്ഷ യാചിക്കുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ രണ്ട് പേരും കാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് സഹായം തേടിയിരുന്നത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ രഹസ്യാന്വേഷണ വിഭാഗം മിഷറഫിലെത്തി ഇവരെ നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, ഇവർ ഭിക്ഷാടനം നടത്തി പിരിച്ചെടുത്ത പണമാണ് കൈവശമുണ്ടായിരുന്നതെന്ന് സമ്മതിച്ചു. സ്വകാര്യ താമസസ്ഥലങ്ങളിൽ പോയി സംഭാവനകൾ സ്വീകരിക്കുന്നത് തങ്ങളുടെ പതിവാണെന്നും ഇവർ മൊഴി നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy