പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹനീഫ (78) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇദ്ദേഹം സബാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി നാട്ടിക മണ്ഡലം മെമ്പറാണ്. ഭാര്യ ജമീല, ഫാറസ്, റജിൽ, മുഹമ്മദ് റഫീഖ്, ശുറൂഖ് എന്നിവർ മക്കളാണ്. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്ക് നേതൃത്വം നൽകി വരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തിലെ ബാങ്ക് വായ്പാ തട്ടിപ്പ്: റിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിന് ഇരയായവരും പ്രതിപ്പട്ടികയിൽ

kuwait bank loan fraud കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ബാങ്കുകളിൽ നിന്ന് വൻ തുകകൾ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികൾക്കെതിരെ നാട്ടിൽ കേസ് നേരിടുന്ന സംഭവത്തിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസ് നേരിടുന്നവരിൽ റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിന് ഇരയായവരും ഉൾപ്പെട്ടതായി റിപ്പോർട്ട്. കുവൈത്തിലെ അൽ അഹ്‌ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ റിക്രൂട്ടിങ് ഏജൻസികൾ മുഖേന കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ കരാർ അടിസ്ഥാനത്തിലും നേരിട്ടും ജോലിയിൽ പ്രവേശിച്ചവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.
റിക്രൂട്ടിങ് ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് 8,000 ദിനാർ മുതൽ 10,000 ദിനാർ വരെയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ ഭീമമായ തുക കുവൈത്തിൽ എത്തി ജോലിയിൽ പ്രവേശിച്ച ശേഷം ബാങ്ക് ലോൺ എടുത്ത് നൽകണമെന്ന വ്യവസ്ഥയിലാണ് പലരെയും റിക്രൂട്ട് ചെയ്തത്. റിക്രൂട്ടിങ് ഏജൻസികളുടെ കുവൈത്തിലെ ഏജന്റുമാർ തന്നെയാണ് വിവിധ ബാങ്കുകളിൽ നിന്ന് ജീവനക്കാർക്ക് ലോൺ തരപ്പെടുത്തി നൽകിയത്. ലോൺ തുകയ്ക്ക് പുറമെ ഇത് തരപ്പെടുത്തിയതിന്റെ പേരിൽ വൻ തുക കമ്മീഷനായും ഇവർ തട്ടിയെടുത്തിരുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഇതിനായി ബാങ്കുകൾ കേന്ദ്രീകരിച്ച് നിരവധി മലയാളി ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട പലർക്കും ബാങ്കുകൾ വായ്പാ തിരിച്ചടവ് പിടിച്ച ശേഷം പ്രതിമാസം തുച്ഛമായ ശമ്പളം മാത്രമാണ് കൈയിൽ ലഭിച്ചത്. ഇത് മൂലം കുവൈത്തിൽ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് പലർക്കും രാജ്യം വിട്ടുപോകേണ്ടി വന്നത്. എന്നാൽ, കുവൈത്തിൽ എത്തിയ ശേഷം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്ക് ശ്രമിക്കുകയും, ജോലി ലഭിച്ച ശേഷം വായ്പ തിരിച്ചടവ് നടത്താതെ മനഃപൂർവം കടന്നുകളഞ്ഞവരും കേസ് നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷം ഗൾഫ് ബാങ്കും സമാനമായ പരാതിയുമായി കേരള പോലീസിനെ സമീപിക്കുകയും 700 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി അറിയിക്കുകയും ചെയ്തിരുന്നു. ഈ കേസ് നിലനിൽക്കെയാണ് മറ്റൊരു കുവൈത്ത് ബാങ്കും പരാതിയുമായി എത്തിയിരിക്കുന്നത്. ഇതേ തുടർന്ന്, കുവൈത്തിലെ പല ബാങ്കുകളും വായ്പ നൽകുന്നതിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അത്യാവശ്യ സാഹചര്യങ്ങളിലുള്ളവർക്ക് പോലും വായ്പ ലഭിക്കാത്ത അവസ്ഥയ്ക്ക് കാരണമായി. മലയാളികളുടെ വിശ്വാസ്യതക്ക് കോട്ടം വരുത്തിയ ഈ സംഭവത്തിൽ കുവൈത്തിലെ മലയാളി സമൂഹങ്ങൾക്കിടയിലും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

പോലീസ് ആണെന്ന് പറയും, അറബി ഭാഷയില്‍ സംസാരം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഏഷ്യക്കാരന്‍ കുവൈത്തിൽ അറസ്റ്റില്‍

Kuwait Police കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ഏഷ്യക്കാരൻ അറസ്റ്റിൽ. പോലീസ് വേഷം ധരിച്ച് പ്രവാസികളെ ഫോൺ വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതാണ് സംഭവം. പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി പ്രവാസികളുടെ ബാങ്കിങ് വിവരങ്ങൾ കൈക്കലാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ അറബി ഭാഷയിലുള്ള സംസാരത്തിലെ വൈകല്യം കാരണം സംശയം തോന്നിയയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ജാഗ്രതാ നിർദേശം നൽകി. ആഭ്യന്തര മന്ത്രാലയം വീഡിയോ കോൾ വഴി ആരുമായും ആശയവിനിമയം നടത്തുന്നില്ല. ഔദ്യോഗിക സ്ഥാപനങ്ങളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഫോൺ വഴിയോ ടെക്സ്റ്റ് സന്ദേശം വഴിയോ വ്യക്തികളിൽ നിന്ന് ബാങ്കിങ് വിവരങ്ങളോ, ഒടിപി കോഡുകളോ, വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരായും ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരായും ആൾമാറാട്ടം നടത്തി വ്യാജ ഫോണുകളും ഇലക്ട്രോണിക് സംവിധാനങ്ങളും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിനുപുറമെ, പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഫറുകൾ നൽകിയും തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സിവിൽ ഐഡി നമ്പറുകൾ, ബാങ്ക് നൽകുന്ന ഒടിപി കോഡുകൾ, അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിംഗ്, വ്യക്തിഗത വിവരങ്ങൾ അനൗദ്യോഗിക സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നത് തട്ടിപ്പിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സ്പോൺസറുടെ വാഹനം ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം; ഇന്ത്യക്കാരന്‍ കുവൈത്തില്‍ അറസ്റ്റില്‍

Drugs Kuwait കുവൈത്ത് സിറ്റി: സ്പോൺസറുടെ വാഹനം ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ ഇന്ത്യൻ ഡ്രൈവർ കുവൈത്തിൽ അറസ്റ്റിൽ. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, സ്പോൺസറുടെ വാഹനം ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം നടത്തിയ ഗാർഹിക തൊഴിലാളിയായ ഇന്ത്യൻ ഡ്രൈവറാണ് അറസ്റ്റിലായത്. ഒരു സ്വദേശി കുടുംബത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, മയക്കുമരുന്ന് കച്ചവടം നടത്തുന്നതിന് സ്പോൺസറുടെ പേരിലുള്ള കാറാണ് ഉപയോഗിച്ചിരുന്നത്. വെബ്സൈറ്റ് വഴി പണമടയ്ക്കുന്ന ആവശ്യക്കാർക്ക്, ഇയാൾ പ്രത്യേക സ്ഥലങ്ങളിൽ മയക്കുമരുന്ന് വസ്തുക്കൾ എത്തിച്ചുനൽകുകയായിരുന്നു പതിവ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്ത്: എട്ട് മാസത്തിനുള്ളിൽ ബാങ്കുകളിലെ നിക്ഷേപം 58 ബില്യൺ ദിനാറിനടുത്ത്, ആസ്തികൾ ഉയർന്നു

Kuwait Bank കുവൈത്ത് സിറ്റി: രാജ്യത്തെ പ്രാദേശിക ബാങ്കുകളിലെ നിക്ഷേപം 2025ലെ ആദ്യ എട്ട് മാസങ്ങളിൽ 3.95 ദിനാര്‍ ബില്യൺ വർധിച്ച് 57.76 ദിനാര്‍ ബില്യണിൽ എത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഡിസംബറിൽ ഇത് 53.82 ദിനാര്‍ ബില്യൺ ആയിരുന്നു. വർഷാരംഭം മുതൽ 7.3% വളർച്ചയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.3% വളർച്ചയുമാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിൽ നിക്ഷേപം 1.9% (ഏകദേശം KD 1.1 ബില്യൺ) വർധിച്ചു. സ്വകാര്യ നിക്ഷേപങ്ങളാണ് ഈ വർധനവിന് പ്രധാന കാരണം. ഇത് 3.03 ദിനാര്‍ ബില്യൺ വർധിച്ച് (7.3% വളർച്ച) 44.66 ദിനാര്‍ ബില്യൺ ആയി. പൊതു സ്ഥാപനങ്ങളുടെ നിക്ഷേപം 20.3% വർധിച്ച് 1.45 ദിനാര്‍ ബില്യൺ കൂടി 8.56 കെഡി ബില്യണിലെത്തി. സർക്കാർ നിക്ഷേപം കഴിഞ്ഞ വർഷാവസാനത്തെ 5.08 കെഡി ബില്യണിൽ നിന്ന് 10.6% കുറഞ്ഞ് 4.54 കെഡി ബില്യൺ ആയി. ക്രെഡിറ്റ് സൗകര്യങ്ങൾ ഓഗസ്റ്റ് വരെ 8% വര്‍ധിച്ചു. 2024 ഡിസംബറിലെ 57.17 കെഡി ബില്യണിൽ നിന്ന് ആകെ വായ്പകൾ 61.7 കെഡി ബില്യൺ ആയി ഉയർന്നു. വർഷം തോറും 11.4% വളർച്ച രേഖപ്പെടുത്തി.  ഭവന വായ്പകൾ 3.2% വർധിച്ച് 17.07 കെഡി ബില്യൺ, റിയൽ എസ്റ്റേറ്റ് വായ്പകൾ 4.65% വർധിച്ച് 10.8 കെഡി ബില്യൺ, ഉപഭോക്തൃ വായ്പകൾ നേരിയ കുറവ് രേഖപ്പെടുത്തി, 2.06 കെഡി ബില്യൺ, സെക്യൂരിറ്റീസ് വായ്പകൾ 18.5% വർധിച്ച് 4.49 കെഡി ബില്യൺ എന്ന ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിലൊന്ന് രേഖപ്പെടുത്തി. അതേസമയം, കുവൈത്തിന്റെ ഔദ്യോഗിക കരുതൽ ശേഖരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10% കുറഞ്ഞ് ഓഗസ്റ്റിൽ 13.05 കെഡി ബില്യൺ ആയി. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. വിദേശ കറൻസികളിലെയും നിക്ഷേപങ്ങളിലെയും 11.4% കുറവാണ് ഇതിന് പ്രധാന കാരണം (11.41 കെഡി ബില്യൺ). സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്സ് (SDR) നേരിയ വർധനവ് രേഖപ്പെടുത്തി (1.33 കെഡി ബില്യൺ). ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (IMF) കുവൈത്തിന്റെ കരുതൽ സ്ഥാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.4% വർധിച്ച് 223.7 ദിനാര്‍ മില്യൺ ആയി. പ്രതിമാസ അടിസ്ഥാനത്തിൽ ഇത് മാറ്റമില്ലാതെ തുടരുന്നു.

കുവൈത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

Kuwait Accident കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുവൈത്തിലെ അൽ-അർത്തൽ റോഡിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്. കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) നൽകിയ വിവരമനുസരിച്ച്, ജഹ്റ ഇൻഡസ്ട്രിയൽ ഫയർ ബ്രിഗേഡ് ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന്, കേസ് തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി.

കനത്ത മഴയില്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നാലെ…

thiruvananthapuram airport തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത മഴ മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ, എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശമനുസരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy