Sharjah Police യാത്രയ്ക്കിടെ ടാക്സിയില്‍ ഫോണ്‍ മറന്നുവെച്ചു, തിരിച്ചേല്‍പ്പിച്ച് ഡ്രൈവർ,​ ആദരമൊരുക്കി യുഎഇ പോലീസ്

Sharjah Police ഷാർജ: ടാക്സിയിൽ മറന്നുവെച്ച മൊബൈൽ ഫോൺ ഉടമയ്ക്ക് തിരികെ ഏൽപിച്ച ടാക്സി ഡ്രൈവർക്ക് ഷാർജ പോലീസ് ആദരം നൽകി. ജോസഫ് ബെൻസൻ എന്ന ഡ്രൈവർക്കാണ് സത്യസന്ധതയ്ക്ക് അംഗീകാരം ലഭിച്ചത്. കോൺഫറൻസിനായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ടാക്സിയിൽ ഫോൺ മറന്നത്. ഫോൺ ലഭിച്ച ജോസഫ്, കോൺഫറൻസ് നടക്കുന്ന സ്ഥലത്തെ പോലീസിനെ ഉടൻ തന്നെ വിവരമറിയിക്കുകയും ഫോൺ ഏൽപ്പിക്കുകയുമായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഡ്രൈവറുടെ സത്യസന്ധതയെ ഷാർജ പോലീസ് അധികൃതർ അഭിനന്ദിച്ചു. “വ്യക്തികളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം അടയാളപ്പെടുത്തുന്ന പ്രവർത്തനമാണിത്,” അധികൃതർ പറഞ്ഞു. ദിവസങ്ങൾക്ക് മുന്‍പ്, രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) മൂല്യമുള്ള പണവും ചെക്കും ടാക്സിയിൽ മറന്നുവെച്ച യാത്രക്കാരന് തിരികെ നൽകിയ ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിരുന്നു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Abu Dhabi Teachers അധ്യാപകര്‍ക്ക് കര്‍ശന പൊരുമാറ്റച്ചട്ടവുമായി അധ്യാപകര്‍; അറിയേണ്ടതെല്ലാം

Abu Dhabi Teachers അബുദാബി: സ്കൂളുകളിലെ അധ്യാപകർക്കായി കർശനമായ പെരുമാറ്റച്ചട്ടം (Code of Conduct) പുറത്തിറക്കി അബുദാബി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബഹുമാനം, സമഗ്രത, പ്രൊഫഷണലിസം എന്നിവ ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികൾ, ജീവനക്കാർ, പൊതുസമൂഹം എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന അധ്യാപകർക്ക് ഗുരുതരമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അച്ചടക്ക നടപടിക്ക് കാരണമാകുന്ന പ്രധാന ലംഘനങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ താഴെ നൽകുന്നു. മതം, വംശം, സാമൂഹിക പദവി, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയോ, പീഡിപ്പിക്കുകയോ ചെയ്യുക. അടുത്ത് പ്രസവിച്ചതോ പ്രസവിക്കാനിരിക്കുന്നതോ ആയ വനിതാ ജീവനക്കാർക്കെതിരായ വിവേചനം.  തീവ്രവാദം പ്രോത്സാഹിപ്പിക്കുക, വംശീയത, ഭീഷണിപ്പെടുത്തൽ, മറ്റ് തരത്തിലുള്ള വിവേചനം എന്നിവയിൽ ഏർപ്പെടുക. സംസ്കാര വിരുദ്ധമോ സ്കൂൾ ഡ്രസ് കോഡിന് വിരുദ്ധമായതോ ആയ മാന്യതയില്ലാത്ത വസ്ത്രധാരണം. സ്കൂൾ ജീവനക്കാരുടെ പ്രൊഫഷണലിസത്തിനും ധാർമ്മികതയ്ക്കും വിരുദ്ധമായ പെരുമാറ്റം. സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, അല്ലെങ്കിൽ അവരുടെ മാന്യതയെ ഹനിക്കുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുക. പ്രൊഫഷണൽ യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച് തെറ്റായതോ വ്യാജമോ ആയ വിവരങ്ങൾ സമർപ്പിക്കുക. സ്കൂളിൽ പഠനത്തിന് പുറമെയുള്ള മതപരമായ പ്രബോധനത്തിൽ ഏർപ്പെടുക. വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണ് ഈ കർശനമായ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.

Flight Emergency Landing ആകാശത്ത് നാടകീയ രംഗങ്ങള്‍, പാസ്പോര്‍ട്ട് കീറി തിന്ന് യാത്രക്കാരന്‍; കൂട്ടുകാരന്‍ ശുചിമുറിയിലേക്ക് ഓടി, പിന്നാലെ…

Flight Emergency Landing ആകാശമധ്യേ വിമാനത്തിനുള്ളിലുണ്ടായ അത്യന്തം നാടകീയമായ സംഭവങ്ങളെത്തുടർന്ന്, ലണ്ടനിലേക്ക് പറന്ന റയൻഎയർ (Ryanair) വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. ഇറ്റലിയിലെ മിലാനിൽ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സഹയാത്രികരെ പരിഭ്രാന്തരാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം പറന്നുയർന്ന് 15 മിനിറ്റിനുള്ളിലാണ് സംഭവങ്ങളുടെ തുടക്കം. സീറ്റ് ബെൽറ്റ് അഴിച്ചിടാൻ ജീവനക്കാർ നിർദേശം നൽകിയതിന് പിന്നാലെ, വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന യാത്രക്കാരൻ എഴുന്നേറ്റുനിന്ന് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറി വായിലിട്ട് ചവയ്ക്കാൻ തുടങ്ങി. ഇതോടെ, മറ്റു യാത്രക്കാർ പരിഭ്രാന്തരായി. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഉടൻ തന്നെ തന്റെ പാസ്പോർട്ട് കൈക്കലാക്കിയ ശേഷം ശുചിമുറിയിലിട്ട് ഫ്ലഷ് ചെയ്യാൻ ശ്രമിച്ചു. സംഭവിക്കുന്നതെന്താണെന്ന് മനസിലാകാതിരുന്ന വിമാന ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഈ ഘട്ടത്തിൽ, “ഇവരെന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല” എന്ന് എയർഹോസ്റ്റസ് നടത്തിയ അനൗൺസ്‌മെന്റ് മറ്റു യാത്രക്കാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. ഇതോടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് പാരിസിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനം പാരിസിൽ ലാൻഡ് ചെയ്ത ഉടൻ ഫ്രഞ്ച് അധികൃതർ ഇവരെ അറസ്റ്റ് ചെയ്തു. ഇവരുടെ സാധനസാമഗ്രികൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനകൾ കാരണം രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തുടർന്നത്. അതേസമയം, വിമാനത്തിനുള്ളിൽ ഇരുവരും ഇത്തരത്തിൽ അസാധാരണമായി പെരുമാറിയതിന്റെ കാരണം വ്യക്തമാക്കുന്ന തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കനത്ത പിഴയും യാത്രാ വിലക്കും ഉൾപ്പെടെയുള്ള നിയമനടപടികൾ ഇവർ നേരിടേണ്ടിവരും. ഈ അപ്രതീക്ഷിത സംഭവങ്ങൾ വിമാന യാത്രകളിൽ ഇത്തരം അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy