ma yusuff ali യൂസഫലി ഒന്നാമത്, യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു

ma yusuff ali ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Holiday Trips പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയ്ക്ക്; അവധിക്കാല യാത്രകൾക്ക് പ്ലാനുണ്ടോ; ഈ രണ്ട് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ആയിരങ്ങൾ ലാഭിക്കാം

Holiday Trips ദുബായ്: അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരാണോ. അന്താരാഷ്ട്ര യാത്രകൾക്ക് ഏറ്റവും വില ക്കുറവിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രണ്ട് ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. നവംബർ 11, 19 തീയതികളാണ് ഈ ദിവസങ്ങൾ. ഏറ്റവും ചെലവേറിയ തീയതി നവംബർ 24 ആണ്.യാത്ര നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലം. വിലകുറവിലും തിരക്ക് അധികമില്ലാതെയും നവംബർ മാസങ്ങളിൽ വിമാന യാത്ര നടത്താമെന്നാണ് എക്‌സ്പീഡിയ ഗ്രൂപ്പ് ബ്രാൻഡുകളുടെ പബ്ലിക് റിലേഷൻസ് മേധാവി മെലാനി ഫിഷ് പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ഫാർ ഈസ്റ്റ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ നിരവധി പേർ കുടുംബ സമേതം തയ്യാറായിരിക്കുകയാണെന്ന് ചില യാത്രാ വിദഗ്ധർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy