Road Closure കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാം റൗണ്ട് എബൗട്ടിന് സമീപം) എക്സ്പ്രസ് വേയുടെ ഇടത് ലൈൻ പൂർണമായി അടയ്ക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് (General Administration of Traffic) അറിയിച്ചു. ജാബ്രിയ ഏരിയയ്ക്ക് എതിർവശത്തുള്ള ഭാഗത്താണിത്. ഈ ഗതാഗത നിയന്ത്രണം കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡുമായുള്ള (ഫഹാഹീൽ എക്സ്പ്രസ് വേ) കവല മുതൽ മഗ്രിബ് എക്സ്പ്രസ് വേയിലെ കവല വരെ നീളും. ഒക്ടോബർ അഞ്ച് ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരും. ഈ അടച്ചിടൽ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 അവശ്യമായ റോഡ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടത്തുന്നതിനാണ് ഈ അടച്ചിടൽ എന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ മേഖലയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Afia Health Insurance അഫിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കുവൈത്ത്, ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്…..
Afia Health Insurance കുവൈത്ത് സിറ്റി: വിരമിച്ച പൗരന്മാർക്കായി നടപ്പിലാക്കിയ അഫിയ ആരോഗ്യ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കി കുവൈത്ത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച 2025 ലെ 141-ാം നമ്പർ ഭരണഘടനാ ഉത്തരവിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കിയിട്ടുള്ളത്. 2014 ലെ 114-ാം നമ്പർ നിയമ പ്രകാരം നടപ്പിലാക്കിയിരുന്ന ഈ പദ്ധതി കഴിഞ്ഞ ഒരു വർഷമായി നിർത്തിവെച്ച നിലയിലായിരുന്നു. ഉയർന്ന് ചെലവ്, സേവനങ്ങളുടെ ഇരട്ടിപ്പ്, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കിടയിലെ മത്സരമില്ലായ്മ, പദ്ധതിയിൽ കാര്യക്ഷമമില്ലായ്മ തുടങ്ങിയ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയമം പിൻവലിച്ചതെന്ന് വ്യാഖ്യാന കുറിപ്പിൽ അധികൃതർ അറിയിച്ചു. പൊതു ആരോഗ്യ സേവനങ്ങൾ വിരമിച്ചവർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകാൻ പ്രാപ്തമാണെന്ന് കുവൈത്ത് സർക്കാർ വിലയിരുത്തി.