UAE Accident കാല്‍നട യാത്രക്കാരെ സൂക്ഷിച്ചോ… യുഎഇയില്‍ രണ്ട് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കർശന നടപടി

UAE Accident ഷാർജ: കാൽനട യാത്രക്കാർ നിയമം ലംഘിക്കുന്നതിനെതിരെ (Jaywalking) ഷാർജ പോലീസ് പരിശോധന കർശനമാക്കി. ഈ ഒക്ടോബറിൽ എമിറേറ്റിൽ രണ്ട് കാൽനടയാത്രക്കാർ മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കിയത്. “നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നത് കാൽനട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി തുടരുന്നു,” ഷാർജ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മുഹമ്മദ് അലൈ അൽ നഖ്ബി ഖലീജ് ടൈംസിനോട് പറഞ്ഞു. യുഎഇ ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, നിർദേശിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തും. നിയമലംഘനം ട്രാഫിക് അപകടത്തിന് കാരണമാവുകയാണെങ്കിൽ, കാൽനട യാത്രക്കാർക്ക് തടവും 5,000 മുതൽ 10,000 ദിർഹം വരെ പിഴയും ലഭിക്കും. നിർദേശിക്കപ്പെടാത്ത സ്ഥലത്ത് നിന്ന് മുറിച്ചു കടന്നാൽ, അപകടം ഉണ്ടായാലും ഇല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസം തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ചുമത്തും. കാല്‍നട ക്രോസിങുകൾ, പാലങ്ങൾ, അടിപ്പാതകൾ എന്നിവ ഉപയോഗിക്കാനും ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കാനും കേണൽ അൽ നഖ്ബി എല്ലാ റോഡ് ഉപയോക്താക്കളോടും അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy “സുരക്ഷ എന്നത് കാൽനട യാത്രക്കാരന്റെയും വാഹനമോടിക്കുന്നവരുടെയും ഒരുപോലെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തിലൂടെയും കർശനമായ നിരീക്ഷണത്തിലൂടെയും നിയമലംഘനങ്ങൾ തടയുന്നതിലാണ് നിലവിലെ കാമ്പംപെയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇൻഡസ്ട്രിയൽ സോണുകളിലും ഹൈവേകളിലും പോലീസ് പട്രോളിങും സ്മാർട്ട് മോണിറ്ററിങ് ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. വാസിത്ത്, ഇൻഡസ്ട്രിയൽ ഏരിയ 10 എന്നിവിടങ്ങളിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ 52 കാരിയായ പാകിസ്ഥാനി സ്ത്രീയും 31 കാരനായ അഫ്ഗാൻ പൗരനും അടുത്തിടെ മരിച്ച സംഭവങ്ങൾക്ക് പിന്നാലെയാണ് ഷാർജ പോലീസ് പരിശോധനകൾ ശക്തമാക്കിയത്.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

UAE Weather യുഎഇയില്‍ ചിലയിടങ്ങളില്‍ കനത്ത മഴ, പ്രകൃതി സ്നേഹികള്‍ക്ക് വിരുന്നായി മിനി വെള്ളച്ചാട്ടങ്ങള്‍; വീഡിയോ കാണാം

UAE Weather ഫുജൈറ: രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടങ്ങി. മലയിടുക്കുകളിൽ നിന്ന് താഴേക്ക് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് മനോഹരമായ മിനി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത് പ്രകൃതി സ്നേഹികൾക്ക് കണ്ണിന് കുളിര്‍മയേകി. മഴയുടെ ഈ മനോഹര കാഴ്ചകൾ കാണാൻ ഒട്ടേറെ പേരാണ് റോഡരികിൽ വാഹനം നിർത്തി തടിച്ചുകൂടിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നൽകിയ മുന്നറിയിപ്പുകളെ തുടർന്ന്, യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ വൈകുന്നേരം 10 മണി വരെ തുടരും. തെക്കുനിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിൻ്റെ വ്യാപനവും തണുപ്പും ഈർപ്പവുമുള്ള വായുവിൻ്റെ സാന്നിധ്യവുമാണ് യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ഫുജൈറയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുകയും കാഴ്ചാപരിധി കുറയുകയും ചെയ്തു.  രാജ്യത്ത് ചൊവ്വാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. മഴ പ്രധാനമായും രാജ്യത്തിൻ്റെ വടക്കൻ, കിഴക്കൻ മേഖലകളെയാണ് ബാധിക്കുക. എന്നാൽ, പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ സമയത്ത് ആലിപ്പഴ വർഷത്തിനും താപനില കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് പൊടിശല്യത്തിനും മണൽക്കാറ്റിനും കാരണമാകും. കൂടാതെ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയിൽ ഭക്ഷ്യവിഷബാധ; ബേക്കറി അടച്ചുപൂട്ടി

UAE Bakery shut down അബുദാബി: ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അബുദാബിയിൽ ഒരു ബേക്കറി അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഉത്തരവിട്ടു. അൽ ഐനിലെ അൽ മുതരീദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ സ്വൈദ മോഡേൺ ബേക്കറീസ് (ലൈസൻസ് നമ്പർ: CN-1102470) ആണ് അടച്ചുപൂട്ടിയത്. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സംഭരിക്കുന്നതിലുമുണ്ടായ സുരക്ഷിതമല്ലാത്ത നടപടികൾ കാരണം ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.  അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ചുള്ള നിയമം നമ്പർ (2) ഓഫ് 2008-ൻ്റെയും അതിൻ്റെ ചട്ടങ്ങളുടെയും ലംഘനവും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തിയതിനാലുമാണ് ഈ തീരുമാനം. എല്ലാ നിയമലംഘനങ്ങളും പൂർണമായി പരിഹരിക്കുന്നതുവരെ സ്ഥാപനത്തിൻ്റെ അടച്ചുപൂട്ടൽ തുടരും. അംഗീകൃത ഭക്ഷ്യസുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായി പൊരുത്തപ്പെടുകയും നിലവിലെ അവസ്ഥകൾ പൂർണമായി തിരുത്തുകയും ചെയ്ത ശേഷം മാത്രമേ ബേക്കറിക്ക് പ്രവർത്തനം പുനഃരാരംഭിക്കാൻ അനുമതി നൽകൂവെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy