UAE Rain അബുദാബി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രത്യേക പ്രാർഥന (ഇസ്തിസ്ഖാ നമസ്കാരം) നടത്താൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. ഇതനുസരിച്ച്, ഈ മാസം 17ന് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുൻപായിരിക്കും മഴയ്ക്കു വേണ്ടിയുള്ള ഈ പ്രത്യേക പ്രാർഥന നടക്കുക. പ്രവാചക ചര്യ പിന്തുടർന്ന് എല്ലാവരും ദൈവത്തിലേക്ക് തിരിയണമെന്നും രാജ്യത്തിനും ജനങ്ങൾക്കും മേൽ കാരുണ്യവും നന്മയും ചൊരിയാൻ അല്ലാഹുവിനോട് പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഈ മാസം 10 മുതൽ യുഎഇയുടെ പല ഭാഗങ്ങളിലും കാലാവസ്ഥാ മാറ്റങ്ങൾ അനുഭവപ്പെട്ടിരുന്നു. ചില എമിറേറ്റുകളിൽ നേരിയ മഴയും മറ്റു ചിലയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചിരുന്നു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
BR Shetty അവിശ്വസിനീയമായ നുണകളുടെ ഘോഷയാത്ര; ബിആർ ഷെട്ടി വൻതുക നൽകണം; വിധി….
BR Shetty ദുബായ്: പൊളിഞ്ഞുപോയ എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ബി ആർ ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്‌സി ബ്രാഞ്ചി) ന് 45.99 ദശലക്ഷം ഡോളർ (168.7 ദശലക്ഷം ദിർഹം) ഏകദേശം 4.076 ശതകോടി ഇന്ത്യൻ രൂപ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് വിധി. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ സംരംഭകരിൽ ഒരാളായി പ്രശംസിക്കപ്പെട്ട വ്യക്തിയായിരുന്നു ബി ആർ ഷെട്ടി. 2018 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻഎംസി ഹെൽത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നൽകിയോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ബാങ്ക് സിഇഒയെ കാണുകയോ ഏതെങ്കിലും രേഖയിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഷെട്ടിയുടെ അവകാശവാദം. തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി പറഞ്ഞിരുന്നു. എന്നാൽ ഫോട്ടോഗ്രാഫുകൾ, മീറ്റിംഗ് നോട്ടുകൾ, ഷെട്ടിയുടെ സ്വന്തം അക്കൗണ്ടിൽ നിന്നുള്ള ഇമെയിൽ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഷെട്ടിക്കെതിരെ കോടതി വിധി പ്രസ്താവം നടത്തിയത് ഒക്ടോബർ എട്ടിനാണ്. ഡിഐഎഫ്‌സി കോടതിയുടെ വെബ്‌സൈറ്റിൽ വിധി ലഭ്യമാണ്. ‘അവിശ്വസനീയ നുണകളുടെ ഘോഷയാത്ര’ എന്നായിരുന്നു ഷെട്ടിയുടെ സാക്ഷ്യത്തെ ജസ്റ്റിസ് ആൻഡ്രൂ മോറാൻ വിമർശിച്ചത്. സെപ്തംബർ 29 ലെ വാദം കേൾക്കലിനിടെ അദ്ദേഹം നൽകിയ തെളിവുകൾ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഡിസംബറിൽ ഷെട്ടി ഗ്യാരണ്ടിയിൽ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സാക്ഷികളും തെളിവുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കോടതി കണ്ടെത്തി. വിധി തീയതി വരെയുള്ള പലിശ ഉൾപ്പെടെ ഷെട്ടി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.