UAE Weather ശൈത്യകാലത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം; യുഎഇയിൽ മഴയും തണുത്ത കാലാവസ്ഥയും

UAE Weather ദുബായ്: വേനല്‍കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള മാറ്റത്തിന്റെ ഈ കാലയളവിൽ യുഎഇയിൽ വീണ്ടും കൂടുതൽ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മുതൽ മഴയുടെ അളവ് വർധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിലായി അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ ശക്തമായ കാറ്റ്, മിതമായതോ കനത്തതോ ആയ മഴ, താപനില കുറയൽ എന്നിവ അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റത്തിന് കാരണം, ഉപരിതലത്തിലെ ഒരു ന്യൂനമർദ്ദ വ്യവസ്ഥയും ഉയർന്ന അന്തരീക്ഷത്തിലെ ട്രഫും തമ്മിലുള്ള പ്രതിപ്രവർത്തനമാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി. ഇതാണ് അന്തരീക്ഷത്തിൽ കൂടുതൽ മേഘാവൃതമാകാനും അസ്ഥിരത സൃഷ്ടിക്കാനും കാരണം. “അടുത്ത ആഴ്ച, ഒക്ടോബർ 21 മുതലും അതിനുശേഷവും കൂടുതൽ മേഘങ്ങൾ രൂപപ്പെടുകയും യുഎഇയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഒരാഴ്ച മുൻപ് അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് നമ്മുടെ മേഖലയെ സ്വാധീനിക്കാൻ തുടങ്ങിയത്. അതോടൊപ്പം അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലും ന്യൂനമർദ്ദം വ്യാപിച്ചു,” എൻ.സി.എം. കാലാവസ്ഥാ നിരീക്ഷകൻ ഡോ. അഹമ്മദ് ഹബീബ് ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. “ഇത് ഈർപ്പം വർധിപ്പിക്കുകയും മേഘങ്ങൾ രൂപപ്പെടാൻ കാരണമാവുകയും ചെയ്യും, പ്രത്യേകിച്ചും പ്രഭാതങ്ങളിൽ. ചില സമയങ്ങളിൽ മലയോര പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഭാഗങ്ങളിലും ഇത് ശക്തമായ മഴയ്ക്ക് കാരണമായേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GCC Visa ഗൾഫ് രാജ്യങ്ങളിലുടനീളം ഇനി യാത്ര വളരെ എളുപ്പമാകും; ഏകീകൃത ജിസിസി വിസ ടൂറിസത്തിനും യാത്രാ ഇൻഷുറൻസ് മേഖലയ്ക്കും പുത്തനുണർവേകും

GCC Visa ദുബായ്: ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ നിങ്ങളുടെ യാത്രാ രീതികളും യാത്രാ ഇൻഷുറൻസ് മേഖലയിലും വലിയ മാറ്റങ്ങളുണ്ടാക്കും. ടൂറിസത്തിനും യാത്ര ഇൻഷുറൻസ് മേഖലയ്ക്കും ഇത് പുത്തനുണർവേകും. ഒറ്റവിസയിൽ ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്) സഞ്ചരിക്കാൻ വിദേശികളെ അനുവദിക്കുന്നതാണ് ഈ പദ്ധതി. ഒറ്റ ടൂറിസം കേന്ദ്രമായി ഗൾഫിന്റെ ആകർഷണം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര ഇത് കൂടുതൽ സുഗമമാക്കും. ജിസിസി ഗ്രാൻഡ് ടൂർസ് വിസ എന്നറിയപ്പെടുന്ന ഈ പദ്ധതി ഇൻഷുറൻസ് വ്യവസായത്തിലും വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഇൻഷുറൻസ് മാർക്കറ്റ് ഡെപ്യൂട്ടി സിഇഒ ഹിതേഷ് മോട്വാനി വ്യക്തമാക്കി. യാത്രാ ഇൻഷുറൻസ് മേഖലയെ വളരെ പോസിറ്റീവായ രീതിയിലായിരിക്കും ഇത് ബാധിക്കുക. ഏകീകൃത ജിസിസി വിസ യാഥാർത്ഥ്യമാകുന്നതോടെ ഹ്രസ്വ വിനോദ യാത്രകൾ, പ്രാദേശിക ടൂറിസം, അതിർത്തി കടന്നുള്ള ബിസിനസ്സ് യാത്രകൾ എന്നിവയിൽ വർദ്ധനവ് കാണാൻ സാധ്യതയുണ്ട്. ഗൾഫ് രാജ്യങ്ങളിലൂടെ തടസ്സമില്ലാതെ സഞ്ചരിക്കാൻ യാത്രക്കാർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനാൽ ഓരോ ലക്ഷ്യസ്ഥാനത്തിനും പ്രത്യേക ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതിൽ അർത്ഥമുണ്ടാകില്ല. അതിനാൽ ഇൻഷുറൻസ് കമ്പനികൾ വിശാലമായ ഭൂമിശാസ്ത്രപരമായ കവറേജും അതിർത്തികൾക്കപ്പുറം പ്രവർത്തിക്കുന്ന ലളിതമായ ക്ലെയിമുകളും ഉള്ള പ്ലാനുകൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യണം. പതിവായി യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ഇതായിരിക്കും ഉത്തമം. ഒന്നിലധികം ജിസിസി രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്രക്കാർക്ക് എല്ലായിടത്തും പരിരക്ഷ നൽകുന്ന ഒരു പോളിസി രൂപകൽപ്പന ചെയ്യാനുള്ള ശ്രമങ്ങൾ ഇൻഷുറൻസ് കമ്പനികൾ നടത്തുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy