Rain in Kuwait കുവൈത്ത് സിറ്റി: സാല്‍മി പ്രദേശത്ത് കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും. മണിക്കൂറിൽ 70 കിമീ വേഗതയിൽ കൂടുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാറ്റ് വ്യാപകമായ പൊടിക്കാറ്റുകൾക്ക് കാരണമായി. ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ശക്തമായ കാറ്റ് കാരണം കടൽ തിരമാലകൾ ഏഴ് അടിക്ക് മുകളിൽ ഉയരാനും കാരണമായി. പൊടിക്കാറ്റിന് പുറമേ, പ്രദേശത്തുടനീളം ഇടയ്ക്കിടെ മഴ പെയ്യുമെന്നും ചിലപ്പോൾ ഇടിമിന്നലോടുകൂടി മഴ പെയ്യുമെന്നും പ്രവചിച്ചു.