Posted By ashly Posted On

Dust Storm Kuwait: കുവൈത്തില്‍ ശക്തമായ പൊടിക്കാറ്റ്: മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു

Dust Storm Kuwait കുവൈത്ത് സിറ്റി: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അസ്യൂട്ട്, കെയ്‌റോ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് എയര്‍ കെയ്‌റോ വിമാനങ്ങള്‍, ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം എന്നിവ ലാന്‍ഡ് ചെയ്യാന്‍ കഴിയാതെ ദമാമിലെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഇന്നലെ വൈകുന്നേരം വിമാനത്താവളത്തില്‍ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe കാലാവസ്ഥ അസ്ഥിരമായിരുന്നിട്ടും യാത്രക്കാരെയും വിമാനങ്ങളെയും സംരക്ഷിക്കുന്നതിനായി എല്ലാ മുന്‍കരുതല്‍ നടപടികളും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നടപ്പാക്കിയിട്ടുണ്ടെന്ന് എയര്‍ നാവിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ദാവൂദ് അല്‍ – ജറാ സ്ഥിരീകരിച്ചു. കാഴ്ചപരിധി 300 മീറ്ററില്‍ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊടിക്കാറ്റ് ഉണ്ടായിരുന്നിട്ടും ഷെഡ്യൂള്‍ ചെയ്ത മറ്റ് വിമാനങ്ങള്‍ കുവൈത്ത് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *