Posted By admin Posted On

Kuwait news നീണ്ട ക്യു കാരണം സാധനങ്ങൾ നൽകാൻ വൈകി; കുവൈത്തിൽ പ്രവാസിയെ ക്രൂരമായി മർദിച്ചു, കടയിലെ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു

കുവൈറ്റ് സിറ്റി, പലചരക്ക് കടയിലെ പ്രവാസിയായ ജീവനക്കാരനെ ആക്രമിക്കുകയും മനഃപൂർവ്വം ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത വ്യക്തിയെ തിരിച്ചറിയാൻ ജഹ്‌റ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. ലൈസൻസ് പ്ലേറ്റില്ലാത്ത കറുത്ത വാനിലാണ് പ്രതി എത്തിയതെന്നാണ് വിവരം .കേസ് രജിസ്റ്റർ ചെയ്ത സംഭവം നടന്നത് ഇപ്രകാരമാണ് , പ്രതി പലചരക്ക് കടയിൽ നിർത്തി നിരവധി സാധനങ്ങൾ ആവശ്യപ്പെടുകയും . ഉപഭോക്താക്കളുടെ ക്യൂ കാരണം, കുറഞ്ഞ സമയം വൈകുകയായിരുന്നു. ശേഷം ആവശ്യപ്പെട്ട സാധനങ്ങൾ ലഭിച്ചപ്പോൾ, പ്രതി തന്റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, ജീവനക്കാരനെ ശാരീരികമായി ആക്രമിച്ച് കടയിലേക്ക് കയറി, തുടർന്ന് കടയിലെ ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. ഔദ്യോഗിക പരാതിയുടെ ഭാഗമായി ദേഹോദ്രവം സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും കർശന നടപടികളാണ് അധികൃതർ കൈകൊണ്ടിട്ടുള്ളത് .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *