
Operation Sindoor: പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ: ഓപറേഷന്‍ സിന്ദൂറിലൂടെ മറുപടി; ജാഗ്രതയോടെ രാജ്യം
Operation Sindoor ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ. ഓപറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. 12 ഭീകരരെ വധിച്ചു. 55 പേര്‍ക്ക് പരുക്കേറ്റു. ജെയ്ഷ മുഹമ്മദിന്‍റെ ശക്തികേന്ദ്രമായ ബഹവല്‍പുരിലും സൈന്യം ആക്രമണം നടത്തി. നാവികസേന ഉള്‍പ്പടെ ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കുചേര്‍ന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നീതി നടപ്പാക്കപ്പെട്ടെന്ന് തിരിച്ചടിക്ക് പിന്നാലെ സൈന്യം പറഞ്ഞു. ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച പാകിസ്ഥാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. അതിര്‍ത്തിയിലെ എല്ലാ വ്യോമപ്രതിരോധ യൂണിറ്റുകളും സജ്ജമാണ്, സൈന്യം വ്യക്തമാക്കി. മുസഫറബാദിലെ പാക് ഭീകരക്യാംപ് സൈന്യം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമ – കരസേന സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ ഭാരത് മാതാ കീ ജയ് എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഓപറേഷന്‍ സിന്ദൂര്‍ എക്സില്‍ മുഖ്യമന്ത്രിമാരും മറ്റുകേന്ദ്രമന്ത്രിമാരും പങ്കുവച്ചു. അതേസമയം, ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്പുണ്ടായി. പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരുക്കേറ്റു.
Comments (0)