Posted By shehina Posted On

വിവാഹ പന്തൽ ഒരുങ്ങേണ്ട മുറ്റത്ത് ചേതനയറ്റ ശരീരം, ഒടുവിൽ മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറോബ്യയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വയനാട് സ്വദേശി ടീന ബൈജുവിന്റെ (27) മൃതദേഹം രണ്ട് മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചു. നാല് ദിവസം മുൻപാണ് വരൻ അമ്പലവയൽ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വിവാഹ മുന്നൊരുക്കങ്ങള‍ക്കിടയിലാണ് ക്ഷമിക്കപ്പെടാത്ത അതിഥിയപ്പോലെ വാഹനപകടം ഇരുവരുടേയും ജീവനെ കവർന്നെടുക്കാൻ എത്തിയത്. കഴിഞ്ഞ ഏപ്രിൽ 2ന് ആണ് അപകടം നടന്നത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഇരുവരും കാറിൽ യാത്ര ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു കാറുകളും പൂർണമായി കത്തിനശിച്ചിരുന്നു. ഫൊറൻസിക് പരിശോധനാ ഫലം വൈകിയതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാൻ താമസിച്ചത്. 4 മാസം മുൻപാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ ടീനയുടെ അടുത്തേക്ക് പോകുന്നത്. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാനുള്ള പ്ലാനും ടീനക്ക് ഉണ്ടായിരുന്നു. ഒന്നര വർഷം മുമ്പാണ് ടീന സൗദിയിലേക്ക് നഴ്സ് വിസയിലെത്തുന്നത്. ഓട്ടോ ഡ്രൈവറായ ബൈജുവിൻ്റെയും നിസിയുടേയും മകളാണ് ടീന. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം വീട്ടുകാർ അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ലായിരുന്നു. പിന്നീടാണ് മദീനയിലെ മലയാളി സംഘടനാ പ്രവർത്തകർ മരണവിവരം അറിയിച്ചത്. ട്വിങ്കിളാണ് സഹോദരി. അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായാണ് ഏറെ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. നോർക്കയും സഹായവുമായി രംഗത്തുണ്ടായിരുന്നു. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള വിമാനച്ചിലവടക്കം ഇന്ത്യൻ എംബസി വഹിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *