
ഈദ് ദിനത്തില്‍ സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; വിധി ഉടന്‍
Syrian Boy Assaulted കുവൈത്ത് സിറ്റി: ഈദ് ദിനത്തില്‍ സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിധി ഉടന്‍. ഈദ് അൽ ഫിത്ർ ദിനത്തിൽ രാവിലെ മൈദാൻ ഹവല്ലിയിൽ വെച്ച് ഒന്‍പത് വയസുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഈദ് നമസ്‌കാരത്തിനായി പോകുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജൂലൈ 14നാണ് വിധി പ്രഖ്യാപിക്കുക. ക്രിമിനൽ കോടതി തിങ്കളാഴ്‌ച കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 180 പ്രകാരം പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ബലാത്സംഗം ചെയ്യാനോ നിർബന്ധിത വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കാനോ വേണ്ടി ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ വഞ്ചനയിലൂടെയോ ഒരാളെ തട്ടിക്കൊണ്ടുപോകുന്നവർക്ക് വധശിക്ഷയാണ് ഈ വകുപ്പ് അനുശാസിക്കുന്നത്. പ്രതി ഒരു സ്ഥിരം കുറ്റവാളിയാണെന്നും 2003 മുതൽ തട്ടിക്കൊണ്ടുപോകൽ, 18 വയസിൽ താഴെയുള്ളവരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ രേഖകൾ ഇയാൾക്കുണ്ടെന്നും അൽ സയിദി ചൂണ്ടിക്കാട്ടി.
Comments (0)