Gas Cylinders കുവൈത്ത് സിറ്റി: രാജ്യത്ത് വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണമെന്ന് സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്. യൂണിയൻ ഓഫ് കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് ചെയർപേഴ്‌സൺ മറിയം അൽ അവാദ് ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കൽ, ഉപഭോക്താക്കളുടെ സംരക്ഷണം, ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കൽ, തുടങ്ങിയ ലക്ഷ്യങ്ങളോടെ മൂന്ന് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടറുകൾ വൃത്തിയോടെ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കുലറിൽ വിശദീകരിക്കുന്നു. വൃത്തിഹീനമോ പഴയതോ ആയ ഗ്യാസ് സിലണ്ടറുകൾ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയിൽ നിന്നും സ്വീകരിക്കരുത്. വൃത്തിയുള്ളതും നല്ലതുമായ ഗ്യാസ് സിലണ്ടറുകൾ മാത്രമേ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാവൂവെന്ന് സർക്കുലറിൽ പറയുന്നു. വൃത്തിയുള്ള ഗ്യാസ് സിലണ്ടറുകളാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കേണ്ട ചുമതല ബ്രാഞ്ച് മാനേജർമാർക്കാണ്. ഗ്യാസ് സിലണ്ടറുകളുടെ ശുചിത്വത്തെ കുറിച്ച് ധാരാളം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. സഹകരണ സ്ഥാപനങ്ങളിലെ എല്ലാ ഭക്ഷ്യ, ഉപഭോക്തൃ വസ്തുക്കളുടെ വില പ്രദർശിപ്പിക്കേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
Home
KUWAIT
Gas Cylinders വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകൾ ഗുണനിലവാരമുള്ളതായിരിക്കണം; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്