UAE Job Fraud തൃശൂർ: അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശിയായ വിൻസ് (39) ആണ് ചേർപ്പ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ്, ഇദ്ദേഹത്തിൻ്റെ പരിചയക്കാരനായ പ്രിൻസ് എന്നിവരെ വിശ്വസിപ്പിച്ചാണ് വിൻസ് തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് ഇരുവരും നടത്തിയ അന്വേഷണത്തിലാണ് ലഭിച്ച വിസ വ്യാജമാണെന്ന് മനസിലായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇതോടെ, ഇരുവരും ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പോലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
UAE Weather യുഎഇയില്‍ ചിലയിടങ്ങളില്‍ കനത്ത മഴ, പ്രകൃതി സ്നേഹികള്‍ക്ക് വിരുന്നായി മിനി വെള്ളച്ചാട്ടങ്ങള്‍; വീഡിയോ കാണാം
UAE Weather ഫുജൈറ: രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കെ ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടങ്ങി. മലയിടുക്കുകളിൽ നിന്ന് താഴേക്ക് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് മനോഹരമായ മിനി വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടത് പ്രകൃതി സ്നേഹികൾക്ക് കണ്ണിന് കുളിര്‍മയേകി. മഴയുടെ ഈ മനോഹര കാഴ്ചകൾ കാണാൻ ഒട്ടേറെ പേരാണ് റോഡരികിൽ വാഹനം നിർത്തി തടിച്ചുകൂടിയത്. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) നൽകിയ മുന്നറിയിപ്പുകളെ തുടർന്ന്, യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ വൈകുന്നേരം 10 മണി വരെ തുടരും. തെക്കുനിന്നുള്ള ഉപരിതല ന്യൂനമർദ്ദത്തിൻ്റെ വ്യാപനവും തണുപ്പും ഈർപ്പവുമുള്ള വായുവിൻ്റെ സാന്നിധ്യവുമാണ് യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയ്ക്ക് കാരണമാകുന്നത്. ഫുജൈറയുടെ ചില ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റ് വീശിയതിനെത്തുടർന്ന് പൊടിപടലങ്ങൾ ഉയർന്നുപൊങ്ങുകയും കാഴ്ചാപരിധി കുറയുകയും ചെയ്തു. രാജ്യത്ത് ചൊവ്വാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനും ചിലയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. മഴ പ്രധാനമായും രാജ്യത്തിൻ്റെ വടക്കൻ, കിഴക്കൻ മേഖലകളെയാണ് ബാധിക്കുക. എന്നാൽ, പടിഞ്ഞാറൻ ഉൾപ്രദേശങ്ങളിലേക്കും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ ഈ സമയത്ത് ആലിപ്പഴ വർഷത്തിനും താപനില കുറയാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് പൊടിശല്യത്തിനും മണൽക്കാറ്റിനും കാരണമാകും. കൂടാതെ, അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയതോ മിതമായതോ ആയ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
യുഎഇയിൽ ഭക്ഷ്യവിഷബാധ; ബേക്കറി അടച്ചുപൂട്ടി
UAE Bakery shut down അബുദാബി: ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അബുദാബിയിൽ ഒരു ബേക്കറി അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) ഉത്തരവിട്ടു. അൽ ഐനിലെ അൽ മുതരീദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അൽ സ്വൈദ മോഡേൺ ബേക്കറീസ് (ലൈസൻസ് നമ്പർ: CN-1102470) ആണ് അടച്ചുപൂട്ടിയത്. ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും തയ്യാറാക്കുന്നതിലും സംഭരിക്കുന്നതിലുമുണ്ടായ സുരക്ഷിതമല്ലാത്ത നടപടികൾ കാരണം ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. അബുദാബി എമിറേറ്റിലെ ഭക്ഷണം സംബന്ധിച്ചുള്ള നിയമം നമ്പർ (2) ഓഫ് 2008-ൻ്റെയും അതിൻ്റെ ചട്ടങ്ങളുടെയും ലംഘനവും പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തിയതിനാലുമാണ് ഈ തീരുമാനം. എല്ലാ നിയമലംഘനങ്ങളും പൂർണമായി പരിഹരിക്കുന്നതുവരെ സ്ഥാപനത്തിൻ്റെ അടച്ചുപൂട്ടൽ തുടരും. അംഗീകൃത ഭക്ഷ്യസുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായി പൊരുത്തപ്പെടുകയും നിലവിലെ അവസ്ഥകൾ പൂർണമായി തിരുത്തുകയും ചെയ്ത ശേഷം മാത്രമേ ബേക്കറിക്ക് പ്രവർത്തനം പുനഃരാരംഭിക്കാൻ അനുമതി നൽകൂവെന്നും അധികൃതർ വ്യക്തമാക്കി.