
Kuwait Shut Private Schools കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ 2027/2028 അധ്യയന വർഷത്തോടെ അടച്ചുപൂട്ടാനുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് നഗരസഭാ കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ-മിഷാരി അംഗീകാരം നൽകി. ജനവാസ മേഖലകളിലെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2027/28 അധ്യയന വർഷം അവസാനിക്കുന്നതോടെ പാർപ്പിട മേഖലകളിൽ ഇത്തരം സ്കൂളുകൾക്ക് അനുമതി ഉണ്ടാകില്ല. പുതിയ സ്കൂളുകൾക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരവും ട്രാഫിക് പഠന റിപ്പോർട്ടും സമർപ്പിച്ചാൽ മാത്രമേ കൈമാറാവൂ എന്ന നിബന്ധന മന്ത്രി പുതുതായി ചേർത്തിട്ടുണ്ട്. മുനിസിപ്പൽ കൗൺസിൽ മുൻപ് അംഗീകരിച്ച മൂന്ന് തീരുമാനങ്ങളോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M അബു ഫുത്തൈറ, ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ ‘കാർ വാഷ് ആൻഡ് ഡീറ്റെയ്‌ലിംഗ്’ സർവീസുകൾ അനുവദിക്കാനുള്ള നിർദ്ദേശം മന്ത്രി തള്ളി. ഗ്രോസറികൾക്കും ഭക്ഷണശാലകൾക്കും മുന്നിലുള്ള നടപ്പാതയുടെ ഒരു ഭാഗം ലഘുഭക്ഷണശാലകൾക്കും വാട്ടർ കൂളറുകൾക്കുമായി ലൈസൻസ് നൽകാനുള്ള നിർദ്ദേശവും അദ്ദേഹം എതിർത്തു. ഇത് സംബന്ധിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫഹാഹീൽ റോഡിലെ സർവീസ് റോഡിൽ നിന്ന് റുമൈതിയയിലേക്ക് താൽക്കാലിക പ്രവേശനം നിർമ്മിക്കാനുള്ള നിർദ്ദേശത്തോടും മന്ത്രി വിയോജിച്ചു. ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കൂടുതൽ ചിട്ടയായ നഗരാസൂത്രണം ഉറപ്പാക്കാനുമാണ് നഗരസഭാ മന്ത്രാലയം ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പുതുവത്സരാവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് ഒന്നരലക്ഷത്തോളം യാത്രക്കാർ
Kuwait Airport കുവൈത്ത് സിറ്റി: 2026-ലെ പുതുവത്സര അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത് 1,73,982 പേരെന്ന് സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. ജനുവരി ഒന്ന് മുതൽ മൂന്ന് വരെയുള്ള മൂന്ന് ദിവസത്തെ കണക്കുകളാണിത്. ഏവിയേഷൻ സേഫ്റ്റി ആൻഡ് എയർ ട്രാൻസ്പോർട്ട് വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുള്ള ഫദൗസ് അൽ-രാജി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ കണക്കുകൾ (ടെർമിനൽ അടിസ്ഥാനത്തിൽ): ടെർമിനൽ 1 (T1): 72,427 യാത്രക്കാർ, ടെർമിനൽ 4 (T4): 54,330 യാത്രക്കാർ, ടെർമിനൽ 5 (T5): 47,225 യാത്രക്കാർ. അവധിക്കാലത്ത് ആകെ 1,082 വിമാന സർവീസുകളാണ് നടന്നത്. ഇതിൽ 540 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെടുകയും 542 വിമാനങ്ങൾ കുവൈറ്റിലേക്ക് എത്തുകയും ചെയ്തു. പുതുവത്സര അവധി ആഘോഷിക്കാനായി കുവൈത്തിൽ നിന്നുള്ള യാത്രക്കാർ പ്രധാനമായും തിരഞ്ഞെടുത്ത നഗരങ്ങൾ ഇവയാണ്: ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്ത് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ
Drugs Kuwait Airport കുവൈത്ത് സിറ്റി: ലഹരിക്കടത്തിനെതിരെ കുവൈത്ത് സർക്കാർ നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് യാത്രക്കാരെ മയക്കുമരുന്നുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു പരിശോധനകൾ. റിപ്പബ്ലിക് ഓഫ് ബെനിനിൽ നിന്ന് എത്തിയ വിദേശ യുവതിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഗാർഹിക തൊഴിലാളിയായ ഇവരുടെ പക്കൽ നിന്ന് ഏകദേശം 1.074 കിലോ ഗ്രാം മരിജുവാനയും ഇത് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും കണ്ടെടുത്തു. സാധുവായ വിസയിലാണ് ഇവർ കുവൈത്തിലെത്തിയത്. ഡൽഹിയിൽ നിന്നെത്തിയ ഇന്ത്യൻ പൗരനാണ് രണ്ടാമത്തെ കേസിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നും പ്രതികളെയും തുടർനടപടികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് ആൻഡ് ആൽക്കഹോൾ കൺട്രോളിന് കൈമാറി. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന തുടരുമെന്ന് കസ്റ്റംസ് ഭരണകൂടം വ്യക്തമാക്കി.
ആശ്വാസം; കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രമുഖ വിമാന സർവീസ് പുനരാരംഭിക്കുന്നു
Kuwait Flight To Kerala കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് (CCJ) നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും ആരംഭിക്കുന്നു. മാർച്ച് ഒന്ന് മുതലാണ് സർവീസുകൾ പുനരാരംഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് റൂട്ടിൽ നേരിട്ടുള്ള വിമാനമില്ലാതെ വലഞ്ഞിരുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. നിലവിലെ വിന്റർ ഷെഡ്യൂൾ പ്രകാരം IX 394 എന്ന വിമാനമാണ് കുവൈറ്റ്-കോഴിക്കോട് റൂട്ടിൽ പറക്കുക. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ മാർച്ച് ഒന്ന് മുതൽ മാർച്ച് 27 വരെയുള്ള ഷെഡ്യൂളാണ് അറിയിച്ചിരിക്കുന്നത്. 2026-ലെ സമ്മർ ഷെഡ്യൂൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.സർവീസ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാമെന്ന് ട്രാവൽ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്തിലെ മലയാളി പ്രവാസികൾക്കും അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. കോഴിക്കോട് റൂട്ടിലെ യാത്രാ ക്ലേശത്തിന് ഇതോടെ വലിയൊരു പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.